വിവാഹമോചിതരായെങ്കിലും തങ്ങളുടെ സൗഹൃദം തുടര്‍ന്നുപോകുന്ന ബോളിവുഡ് താരങ്ങളാണ് കിരണ്‍ റാവുവും ആമിര്‍ ഖാനും. 16 വര്‍ഷത്തെ വിവാഹജീവിതമാണ് 2021 ൽ ഇരുവരും നിയമപരമായി അവസാനിപ്പിച്ചത്.അതിനുശേഷവും സിനിമകള്‍ക്കായി ഇരുവരും സഹകരിച്ചിരുന്നു. അടുത്തിടെ ആമിറിന്‍റെ നിര്‍മാണത്തില്‍ കിരണ്‍ റാവു സംവിധാനം ചെയ്ത ലാപത ലേഡീസ് ഭാഷാവ്യത്യാസില്ലാതെ പ്രേക്ഷകർ നെഞ്ചിലേറ്റിരുന്നു.
താരങ്ങളുടെത് പ്രണയവിവാഹമായിരുന്നു. ഇപ്പോഴിതാ ആമിറുമായുള്ള പ്രണയകാലത്ത് താൻ നേരിട്ടിരുന്ന ഏറ്റവും വലിയ വെല്ലുവിളിയെക്കുറിച്ച് പറയുകയാണ് കിരൺ റാവു.ഫിലിംഫെയറിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
' 2004 ൽ ഞാൻ സ്വദേശ് സിനിമയിൽ ജോലിചെയ്യുമ്പോഴാണ് ഞങ്ങൾ പ്രണയത്തിലാവുന്നത്.അന്ന് ഞങ്ങൾക്ക് ആശയവിനിമയം നടത്താൻ പ്രീ- മൊബൈലും ഇന്റർനെറ്റുമൊക്കെയുണ്ടായിരുന്നു. അന്ന് ഇന്റർനെറ്റ് എല്ലായിടത്തും ഇല്ലായിരുന്നു. നെറ്റ്‍വർക്ക് കിട്ടാനായി ഞങ്ങൾ കുന്നിൻ മുകളിലൊക്കെ കയറിയുണ്ട്; കിരൺ റാവു തുടർന്നു.
അന്നൊക്കെ ഞങ്ങൾക്ക് സംസാരിക്കാൻ കുറെ കാര്യങ്ങളുണ്ടായിരുന്നു. ഞങ്ങൾക്ക് പൊതുവായ താൽപ്പര്യങ്ങളുണ്ടായിരുന്നു. ആമിർ ഒരു താരമാണ്, അദ്ദേഹം ലഗാനിൽ വർക്ക് ചെയ്തു, എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് കണ്ടിട്ടുണ്ട്, പക്ഷെ സെറ്റിൽ അദ്ദേഹം ഒരിക്കലും താരത്തെപോലെയായിരുന്നില്ല. ആവശ്യമെങ്കിൽ സെറ്റിലെ ഏതു ജോലി ചെയ്യാനും തയാറായിരുന്നു.അതിനാൽ തന്നെ പ്രണയകാലത്ത് ആമിറിന്റെ താരപദവി എനിക്ക് ഒരു ബുദ്ധിമുട്ടായിരുന്നില്ല. അദ്ദേഹം എങ്ങനെയുള്ള ആളാണെന്ന് എനിക്ക് അറിയാമായിരുന്നു. അതുപോലെ എന്നെക്കുറിച്ച് നല്ല ധാരണയുണ്ടായിരുന്നു. അതിനാൽ ഒരു തരത്തിലുമുള്ള കുഴപ്പങ്ങളും ഉണ്ടായില്ല.
എന്നാൽ ആകെ ഉണ്ടായിരുന്ന പ്രശ്നം എന്റെ വസ്ത്രങ്ങളുടെ എണ്ണത്തിലായിരുന്നു. കിരൺ റാവു ചിരിച്ചുകൊണ്ട് പറഞ്ഞു.അന്ന് എനിക്ക് വസ്ത്രങ്ങൾ കുറവായിരുന്നു. പൊതുപരിപാടികൾക്കും ചടങ്ങുകൾക്ക് ധരിക്കാൻ പറ്റുന്ന വസ്ത്രങ്ങൾ ഇല്ലായിരുന്നു. ഫാഷനിൽ താൽപര്യമുണ്ടെങ്കിലും പരീക്ഷിക്കാൻ അന്ന് കൈയിൽ പണമില്ലായിരുന്നു. അന്ന് താങ്ങാനാവുന്ന ബ്രാൻഡുകളിൽ നിന്നോ സ്ട്രീറ്റ് മാർക്കറ്റുകളിൽ നിന്നോയായിരുന്നു ഷോപ്പിങ് നടത്തിയിരുന്നത്. എനിക്ക് പെട്ടെന്ന് ഒരു നല്ല വാർഡ്രോബ് എടുക്കേണ്ടി വന്നു'- കിരൺ റാവു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.