കീർത്തി സുരേഷ്
'മഹാനടി'യുടെ തിളക്കമാർന്ന വിജയത്തിന് ശേഷം കീർത്തി സുരേഷ് ആറുമാസം ഇടവേള എടുത്തിരുന്നു. ഈ സമയം ഒരു തിരിച്ചടിയായി കാണുന്നതിന് പകരം ന്മേഷകരമായ മാറ്റത്തിനുള്ള അവസരമായി സ്വീകരിക്കുകയും തനിക്ക് അനുയോജ്യമായ കഥാപാത്രങ്ങളെ ആകാംഷയോടെ കാത്തിരിക്കുകയും ചെയ്തു. കീർത്തി സുരേഷിന്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് മഹാനടി. ഇപ്പോഴിതാ മഹാനടിക്ക് ശേഷമുള്ള ഇടവേളയെ കുറിച്ച് സംസാരിക്കുകയാണ് കീർത്തി സുരേഷ്. ഇതിഹാസ നടി സാവിത്രിയുടെ ഐതിഹാസികമായ കഥാപാത്രത്തെയാണ് ഇതിൽ കീർത്തി അവതരിപ്പിച്ചത്.
‘പറഞ്ഞാല്‍ വിശ്വസിക്കില്ല. മഹാനടി റിലീസായ ശേഷം എനിക്ക് ഏകദേശം ആറ് മാസത്തോളം സിനിമകളൊന്നും ലഭിച്ചില്ല. ഒരു തിരക്കഥ പോലും ആരും എന്നോട് പറയാൻ വന്നില്ല. ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് അറിയാവുന്നതുകൊണ്ട് എനിക്ക് നിരാശ തോന്നിയില്ല. എനിക്കുവേണ്ടി ശക്തമായ ഒരു കഥാപാത്രം സൃഷ്ടിക്കാൻ ആളുകൾ സമയം എടുക്കുകയാണെന്ന് കരുതി ഞാൻ അത് പോസിറ്റീവായി എടുത്തു. ആ ഇടവേള ഞാൻ ഒരു മേക്ക് ഓവറിനായി ഉപയോഗിച്ചു’ -കീർത്തി പറഞ്ഞു.
നാഗ് അശ്വിന്‍ സംവിധാനം ചെയ്ത ചിത്രമാണ് മഹാനടി. വലിയ താരനിര അണിനിരന്ന ചിത്രത്തിലെ കീര്‍ത്തിയുടെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. തെലുങ്ക് സിനിമയിലെ കീര്‍ത്തിയുടെ ഇരിപ്പിടം ഉറപ്പിക്കുന്ന ചിത്രമായിരുന്നു മഹാനടി. കീര്‍ത്തിയ്‌ക്കൊപ്പം ദുല്‍ഖര്‍ സല്‍മാന്‍ ജെമിനി ഗണേശനായി എത്തിയ സിനിമയില്‍ സാമന്ത, വിജയ് ദേവരക്കൊണ്ട എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു.
റിവോള്‍വര്‍ റീത്തയാണ് കീര്‍ത്തിയുടെ പുതിയ സിനിമ. ഓഗസറ്റില്‍ റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമയായിരുന്നു റിവോള്‍വര്‍ റീത്ത. ചിത്രം നവംബര്‍ 28 ന് റിലീസാകും. ഉപ്പു കപ്പുറമ്പു ആണ് കീർത്തിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. നിരവധി സിനിമകളാണ് കീര്‍ത്തിയുടേതായി അണിയറയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.