‘അച്ഛൻ കൂടെയില്ലാത്ത ആദ്യ പിറന്നാൾ...’ 40-ാം ജന്മദിനത്തിൽ കുറിപ്പുമായി കാവ്യ മാധവൻ

കൊച്ചി: തന്‍റെ 40-ാം പിറന്നാൾ ദിനത്തിൽ അച്ഛനൊപ്പമുള്ള ചിത്രം പങ്കുവെച്ച് വികാരനിർഭരമായ കുറിപ്പുമായി നടി കാവ്യ മാധവൻ. ഇന്ന് അച്ഛൻ കൂടെയില്ലാത്ത ആദ്യ പിറന്നാളാണെന്ന് കാവ്യ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു.

‘ഓരോ പിറന്നാളും, ഓരോ ഓർമ്മദിനവും അച്ഛന്റെ സാന്നിധ്യം കൊണ്ടാണ് അവിസ്മരണീയമായത്. ഇന്ന്, അച്ഛൻ കൂടെയില്ലാത്ത ആദ്യ പിറന്നാൾ. മനസ്സിൽ മായാത്ത ഓർമ്മകളും വാത്സല്യവും സമ്മാനിച്ച അച്ഛന്റെ സ്മരണകളാണ് ഈ ജന്മദിനത്തിൽ എനിക്ക് സാന്ത്വനമാകുന്നത്....’ എന്നാണ് കാവ്യ സമൂഹമാധ്യമത്തിൽ കുറിച്ചത്.

കുറിപ്പിനൊപ്പം മാതാപിതാക്കൾക്കൊപ്പമുള്ള ഒന്നിലേറെ ബാല്യകാല ചിത്രങ്ങളും ചേർത്തിട്ടുണ്ട് നടി. ജൂൺ 17ന് ചെന്നൈയിൽ വെച്ചായിരുന്നു കാവ്യയുടെ അച്ഛൻ പി. മാധവന്‍റെ അന്ത്യം.

Tags:    
News Summary - Kavya Madhavan's birthday note about her father

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.