Posted On
date_range Updated On
date_range 'ഞങ്ങളുടെ സന്തോഷം എത്തി'; കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് കത്രീനയും വിക്കി കൗശലും
കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് കത്രീനയും വിക്കി കൗശലും. തങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെയാണ് താരങ്ങൾ സന്തോഷ വാർത്ത പങ്കുവെച്ചത്. ആൺകുഞ്ഞാണ് താരങ്ങൾക്ക് പിറന്നത്.
'ഞങ്ങളുടെ സന്തോഷം എത്തി. നിറഞ്ഞ മനസോടെയും വളരെയധികം നന്ദിയോടെയും ഞങ്ങൾ ഞങ്ങളുടെ ആൺകുഞ്ഞിനെ സ്വാഗതം ചെയ്യുന്നു' എന്ന കുറിപ്പോടെയാണ് താരങ്ങൾ വാർത്ത സമൂഹ മാധ്യമത്തിൽ പങ്ക് വെച്ചത്. സെലിബ്രറ്റികളുൾപ്പെടെ നിരവധി പേരാണ് താര ദമ്പതികൾക്ക് ആശംസകളുമായി കമന്‍റ് ബോക്സിൽ എത്തിയത്.
കഴിഞ്ഞ ഡിസംബർ 23നാണ് താരങ്ങൾ മാതാപിതാക്കൾ ആകാൻ പോകുന്ന വാർത്ത ആരാധകരെ അറിയിച്ചത്. ഞങ്ങളുടെ ജീവിതത്തിന്‍റെ ഏറ്റവും നല്ല അധ്യായത്തിലേക്ക് കടക്കുകയാണ് എന്ന കുറിപ്പോടെയായിരുന്നു വാർത്ത പങ്കിട്ടത്.
2021 ഡിസംബറിൽ രാജസ്ഥാനിൽവെച്ചായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.