Posted On
date_range Updated On
date_range അതിശയമാണ്! ജോൺ സീനയെ നേരിൽ കണ്ട അനുഭവം പങ്കുവെച്ച് കാർത്തി
പ്രശസ്ത റെസലിങ് താരവും ഹോളിവുഡ് നടനുമായ ജോൺ സീനയെ നേരിൽ കണ്ട അനുഭവം പങ്കുവെച്ച് നടൻ കാർത്തി. സോഷ്യൽ മീഡിയ പേജിൽ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ജോൺ സീനയെ കണ്ട സന്തോഷം പങ്കുവെച്ചത്. ഡബ്യൂഡബ്യൂഇ സ്പെക്ടാക്കിളിന്റെ ഭാഗമായി ഹൈദരാബാദിൽ വെച്ചു നടക്കുന്ന ഒരു പരസ്യ ചിത്രീകരണത്തിനിടെയാണ് ഇരുവരും കണ്ടുമുട്ടിയതെന്നാണ് വിവരം
' നേരിൽ കണ്ടതിൽ വലിയ സന്തോഷമുണ്ട്. എങ്ങനെയാണ് വളരെ ചെറിയ സമയം കൊണ്ട് എല്ലാവരുമായി ഇത്രയധികം അടുപ്പം സ്ഥാപിക്കുന്നത്. ഇത് അതിശയകരമാണ്. വളരെ നന്ദിയുണ്ട്'-കാർത്തി ചിത്രത്തിനൊപ്പം കുറിച്ചു.
കാർത്തിയുടേയും ജോൺ സീനയുടേയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. രസകരമായ കമന്റുകളാണ് ചിത്രത്തിന്ന വരുന്നത്. 17 വർഷത്തിനിടെയാണ് ജോൺ സീന ഇന്ത്യയിൽ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.