ഷാറൂഖ് ഖാന്റേയും ആമിർ ഖാന്റേയും വ്യത്യസ്ത വ്യക്തിത്വമാണെന്ന് നടി കരീന കപൂർ. ആമിർ സെറ്റിലെത്തിയാൽ കഥാപാത്രമായി മാറുമെന്നും താൻ വലിയ ആമിർ ഖാൻ ആരാധികയാണെന്നും കരീന പറഞ്ഞു. എന്നാൽ ഷാറൂഖ് ഇന്ത്യൻ സിനിമയുടെ ചക്രവർത്തിയാണെന്നും നടി കൂട്ടിച്ചേർത്തു.
കൃത്യമായ കാഴ്ചപ്പാടുള്ള വ്യക്തിയാണ് ആമിർ ഖാൻ. സെറ്റിലെത്തിയാൽ അദ്ദേഹം കഥാപാത്രമായി മാറും. ജോലിയെ കുറിച്ച് മാത്രമാകും ചിന്ത. ഒപ്പം വർക്ക് ചെയ്യുന്നവരോട് ജോലിയെ കുറിച്ച് മാത്രമായിരിക്കും സംസാരിക്കുക. അതാണ് ആമിറിന്റെ വ്യക്തിത്വം. ഞങ്ങളെല്ലാവരും അദ്ദേഹത്തെ ഒരുപാട് ഇഷ്ടപ്പെടുന്നു. ഞാൻ വലിയൊരു ആമിർ ആരാധികയാണ്-കരീന പറഞ്ഞു.
ഇതിൽ വ്യത്യസ്തനാണ് ഷാറൂഖ് ഖാൻ. അദ്ദേഹത്തെ സിനിമയുടെ ചക്രവർത്തിയെന്നാണ് അറിയപ്പെടുന്നത്. സെറ്റിലെ താരങ്ങൾ മുതൽ ലൈറ്റ് ബോയിയോടുവരെ ഒരുപോലെയാണ് പെരുമാറുന്നത്. വളരെ ദയയുളള മനുഷ്യനാണ് അദ്ദേഹം. തനിക്ക് ചുറ്റുമുളള എല്ലാവരുടെയും സങ്കടത്തിൽ ദുഃഖിക്കും. നീതയുടേയും ന്യായത്തിന്റെ ഭാഗത്തായിരുന്നു ഷാറുഖ് ഖാൻ എപ്പോഴും നിൽക്കുക. ഷാറൂഖ് ഖാൻ ഒരു മൾട്ടിടാസ്‌ക്കറാണ്. ജവാന് ശേഷം ഷാറൂഖ് ഇന്ത്യ കണ്ട ഏറ്റവും വലിയ താരമായി മാറിയിരിക്കുകയാണ്. ഇതൊന്നു ഞങ്ങൾക്ക് അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ നിന്ന് അനുഭവപ്പെട്ടിട്ടില്ല- കരീന കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.