മെസ്സിയെ കാണാനെത്തി കരീനയും മക്കളും

മുംബൈ: ബോളിവുഡ് നടി കരീന കപൂറും മക്കളായ തൈമൂറും ജെയും മുംബൈയിൽ വെച്ച് ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയെ കണ്ടുമുട്ടി. തൈമൂറും ജെഹും ‘നമ്പർ 10’ ജേഴ്‌സി ധരിച്ചുകൊണ്ട് മെസ്സിക്കൊപ്പമുള്ള ഫോട്ടോ കരീന തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചു. ബീജ് നിറത്തിലുള്ള വേഷത്തിലാണ് കരീന. ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി. മേഘ്‌ന ഗുൽസാറിന്റെ വരാനിരിക്കുന്ന ചിത്രമായ ‘ദായ്‌റ’യുടെ അണിയറയിലാണ് കരീന കപൂർ.

ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാൻ മെസ്സിയെ കാണാൻ കൊൽക്കത്തയിലെ ‘സാൾട്ട് ലേക്ക്’ സ്റ്റേഡിയത്തിലെത്തിയിരുന്നു. അവരുടെ കൂടിക്കാഴ്ചയുടെ വിഡിയോയും നിമിഷങ്ങൾക്കുള്ളിൽ വൈറലായി. ഷാരൂഖ് തന്റെ ഇളയ മകൻ അബ്‌റാമിനെ മെസ്സിക്ക് പരിചയപ്പെടുത്തി. മെസ്സി ആരാധകന് പ്രത്യേക ഓട്ടോഗ്രാഫും നൽകി.

2011ൽ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വെനിസ്വേല​ക്കെതിരായ ഫിഫ സൗഹൃദ മത്സരത്തിൽ അർജന്റീനയെ നയിച്ച ലയണൽ മെസ്സിയുടെ ഇന്ത്യയിലേക്കുള്ള രണ്ടാമത്തെ സന്ദർശനമാണിത്. ഇപ്പോൾ തന്റെ ‘ഗോട്ട്’ ടൂറിലാണ് 38 കാരനായ ഇതിഹാസ ഫുട്ബോൾ താരം. 

.

Tags:    
News Summary - Kareena and her children came to meet Messi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.