കടുവയുടെ നഖമുള്ള മാലധരിച്ച് റിയാലിറ്റി ഷോയിൽ! മത്സരാർഥി അറസ്റ്റിൽ

 ടുവ നഖമുള്ള മാലധരിച്ചതിന് റിയാലിറ്റി ഷോ മത്സരാർഥി വർത്തൂർ സന്തോഷ് അറസ്റ്റിൽ. ഫോറസ്റ്റ് ഉദ്യോഗസ്ഥർ വീട്ടിലെത്തി പരിശോധന നടത്തിയതിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. റിയാലിറ്റി ഷോയ്ക്കിടെ സന്തോഷ് കടുവയുടെ നഖമുള്ള ലോക്കറ്റ് ധരിച്ചതായി ശ്രദ്ധയിൽപ്പെട്ടിരുന്നു.തുടര്‍ന്ന്  കേസ് എടുക്കുകയായിരുന്നു.

ഇന്നലെ വൈകിട്ടാണ്   സന്തോഷിന്റെ വീട്ടിലെത്തി വനം വകുപ്പ്  ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. പരിശോധനയില്‍ ധരിച്ചിരിക്കുന്നത് യഥാര്‍ഥ കടുവ നഖങ്ങളാണെന്ന് കണ്ടെത്തി. തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. മൂന്ന് മുതൽ ഏഴ് വർഷ വരെ തടവ് ലഭിക്കാം.

സംഭവത്തെ കുറിച്ച് ഉദ്യോഗസ്ഥർ പറയുന്നത് ഇങ്ങനെ...'അദ്ദേഹം റിയാലിറ്റി ഷോയിൽ കടുവനഖത്തിെന്റെ ലോക്കറ്റുള്ള മാല ധരിച്ചിരുന്നതായി പരാതി ലഭിച്ചിരുന്നു. തുടർന്നാണ്  പരിശോധന നടത്തിയത്. അദ്ദേഹേത്തോട് മാല ആവശ്യപ്പെടുകയും പരിശോധിച്ചപ്പോള്‍ അത് കടുവ നഖമാണെന്ന് കണ്ടെത്തി. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് കേസ് എടുത്ത് അറസ്റ്റ് ചെയ്തത്. മൂന്ന് മുതല്‍ ഏഴുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്'.

Tags:    
News Summary - Kannada Reality show fame Varthur Santosh arrested over Tiger claw locket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.