ബംഗളൂരു: സീരിയൽ നടിയെ ബലാത്സംഗം ചെയ്ത കേസിൽ കന്നഡ നടൻ മദനൂർ മനു അറസ്റ്റിൽ. 33 കാരിയായ കന്നഡ സീരിയൽ നടി നൽകിയ പരാതിയിൽ ബെംഗളൂരുവിലെ അന്നപൂർണേശ്വരീനഗർ പൊലീസാണ് മനുവിന്റെ പേരിൽ കേസെടുത്തത്. തന്നെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയെന്നും, ബലമായി ഗർഭം അലസിപ്പിച്ചെന്നും നടി പരാതിയിൽ ആരോപിച്ചു.
വിവാഹവാഗ്ദാനം നൽകി മനു തന്നെ ചൂഷണം ചെയ്തതായും രണ്ടുതവണ നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയതായും നടിയുടെ പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ബലാത്സംഗം, വഞ്ചന, ക്രിമിനൽ ഭീഷണി എന്നിവയുമായി ബന്ധപ്പെട്ട ഭാരതീയ ന്യായ് സംഹിതയുടെ വിവിധ വകുപ്പുകൾ പ്രകാരമാണ് മനുവിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
ഒരു പരിപാടി കഴിഞ്ഞ് പണം നൽകാനെന്ന വ്യജേന ശിക്കാരിപുരയിലെ തന്‍റെ ലോഡ്ജ് മുറിയിലെത്തി ബലാത്സംഗം ചെയ്യുകയായിരുന്നു എന്ന് പരാതിക്കാരി പൊലീസിനോട് പറഞ്ഞു. 2022 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. , 2022 ഡിസംബർ മൂന്നിന് മനു യുവതിയുടെ വീട്ടിൽവെച്ച് യുവതിയെ താലി കെട്ടിയതായും അതേ വീട്ടിൽ വെച്ച് തന്നെ പലതവണ ബലാത്സംഗം ചെയ്യുകയും അത് റെക്കോർഡ് ചെയ്തതായും എഫ്.ഐ.ആറിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.