ചിത്രത്തിലെ രംഗങ്ങള്‍ നീക്കുന്നതില്‍ പ്രശ്‌നമില്ല; ആരേയും പരിഹസിക്കാനല്ല സിനിമയെടുത്തത് -കങ്കണ റണാവുത്ത്

ബോളിവു‍ഡ് താരം കങ്കണ റണാവുത്ത് സംവിധാനം ചെയ്ത് മുഖ്യവേഷത്തിലെത്തുന്ന ചിത്രം എമർജൻസി ജനുവരി പതിനേഴിന് തിയറ്ററുകളിലേക്ക്. ചിത്രത്തിലെ ചില രംഗങ്ങള്‍ നീക്കം ചെയ്യാന്‍ സെന്‍സർ ബോർഡ് നിര്‍ദേശം നല്‍കിയിരുന്നു. സെന്‍സർ ബോര്‍ഡിന്റെ നിര്‍ദേശത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് കങ്കണ.

'സംവിധായികയെന്ന നിലയില്‍ ചിത്രത്തിലെ മുഴുവന്‍ രംഗങ്ങളും പ്രദര്‍ശിപ്പിക്കണമെന്നാണ് ആഗ്രഹിച്ചതെന്നും എന്നാല്‍ സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തെ അംഗീകരിക്കുന്നുവെന്നും കങ്കണ വ്യക്തമാക്കി. ചിത്രത്തിൽ നിന്ന് രംഗങ്ങള്‍ നീക്കുന്നതില്‍ പ്രശ്‌നങ്ങളില്ല. ചരിത്രത്തിന്റെ ഭാഗമായുള്ള ചില രംഗങ്ങളെ മുഴുവനായി നീക്കിയിട്ടുണ്ട്. എന്നാല്‍ ഇത് സിനിമയെ ബാധിക്കില്ല. ആരേയും പരിഹസിക്കാനല്ല സിനിമയെടുത്തത്' -കങ്കണ പറഞ്ഞു.

സെന്‍സര്‍ ബോര്‍ഡിന്റെ പുനഃപരിശോധന കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ പാലിച്ച് സിനിമയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറാണെന്ന് നിര്‍മാണക്കമ്പനിയായ സീ സ്റ്റുഡിയോസ് ബോംബെ ഹൈകോടതിയെ അറിയിച്ചതിന് പിന്നാലെയാണ് സിനിമക്ക് പ്രദർശനാനുമതി ലഭിച്ചത്.

ഇന്ത്യയിലെ അടിയന്തരാവസ്ഥക്കാലമാണ് ചിത്രത്തിന്റെ പ്രമേയം. സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതൊഴികെ എല്ലാ ജോലികളും പൂർത്തിയാക്കി റിലീസിന് തയ്യാറാവുമ്പോഴായിരുന്നു സിഖ് മത സംഘടനകൾ ചിത്രത്തിനെതിരെ രംഗത്തെത്തുന്നത്. സിഖ് സമുദായത്തെ അധിക്ഷേപിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ച് വിവിധ സംഘടനകൾ കോടതിയെ സമീപിച്ചതോടെ ചിത്രത്തിന് പ്രദർശനാനുമതി കിട്ടുന്ന കാര്യം നീളുകയായിരുന്നു.

Tags:    
News Summary - Kangana responded to the Censor Board's suggestion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-01-18 08:57 GMT