Posted On
date_range Updated On
date_range ബോളിവുഡ് നടി കങ്കണ റണാവത്തിന് കോവിഡ്
മുംബൈ: ബോളിവുഡ് നടി കങ്കണ റണാവത്തിന് കോവിഡ് സ്ഥിരീകരിച്ചു. ഹിമാചൽ പ്രദേശിലേക്ക് പോകുന്നതിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ രോഗവിവരം കങ്കണതന്നെ പങ്കുവെക്കുകയായിരുന്നു.
'കഴിഞ്ഞ കുറച്ചുദിവസങ്ങളായി ക്ഷീണവും തളർച്ചയും കണ്ണുകളിൽ വരൾച്ചയും അനുഭവപ്പെടുന്നുണ്ടായരുന്നു. ഹിമാചൽ പ്രദേശിലേക്ക് പോകുന്നതിന് മുന്നോടിയായി കോവിഡ് പരിശോധനക്ക് വിധേയമായി. ഫലം പോസിറ്റീവാണ്' -കങ്കണ പോസ്റ്റ് ചെയ്തു.
'വൈറസിനെ പേടിക്കാൻ പാടില്ല. അത് നിങ്ങളെ കൂടുതൽ ഭയപ്പെടുത്തും.ഒരുമിച്ച് േകാവിഡിനെ നേരിടാം. ചെറിയ പനിയാണ് ഇത്. അതിന് പ്രചാരണം നൽകി ആളുകളെ പേടിപ്പിക്കുന്നുവെന്ന് മാത്രം' -കങ്കണ കുറിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് നിരീക്ഷണത്തിലാണ് നടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.