ട്വിറ്റർ പിൻവലിച്ചതിന് പിന്നിൽ വംശീയത; അഭിപ്രായം പറയാൻ എനിക്ക് നിരവധി മാധ്യമങ്ങളുണ്ട് -കങ്കണ

മുംബൈ: ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്തതിന് പിന്നാലെ പ്രതികരണവുമായി നടി കങ്കണ റണാവത്ത്. ട്വിറ്റർ തന്‍റെ അഭിപ്രായം ശരിവെച്ചു. ട്വിറ്റർ ഇല്ലെങ്കിലും തന്‍റെ കാര്യങ്ങൾ പറയാൻ മറ്റു മാർ​ഗങ്ങളുണ്ടെന്നും കങ്കണ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

ഇത് ജനാധിപത്യത്തിന്‍റെ മരണമാണ്. അവർ അമേരിക്കക്കാരാണ്. വെളുത്ത വർ​ഗക്കാർ കരുതുന്നത് നിറം കുറഞ്ഞവരെല്ലാം എക്കാലവും അവരുടെ അടിമകൾ ആയിരിക്കുമെന്നാണ്. മറ്റുള്ളവർ എന്ത് പറയണം, എന്ത് ചിന്തിക്കണം, എന്ത് ചെയ്യണമെന്ന് അവരാണ് തീരുമാനിക്കുന്നത്. എന്നാൽ, എനിക്ക് അഭിപ്രായം പറയാൻ നിരവധി മാധ്യമങ്ങളുണ്ട്. സിനിമ ഉൾപ്പടെ അതിനുള്ള മാർ​ഗങ്ങളാണ് -കങ്കണ കുറിച്ചു.

ആയിരക്കണക്കിന് വർഷങ്ങളായി പീഡിപ്പിക്കപ്പെടുകയും അടിമകളാക്കപ്പെടുകയും സെൻസർ ചെയ്യപ്പെടുകയും ചെയ്ത ജനതയോടൊപ്പമാകും താൻ എക്കാലവും നിലനിൽക്കുകയെന്നും കങ്കണ കൂട്ടിച്ചേർത്തു.

മമത ബാനര്‍ജിയെ രാക്ഷസിയെന്ന് വിളിക്കുകയും വംശഹത്യക്ക് നേരിട്ടല്ലാതെ ആഹ്വാനം ചെയ്യുന്നതുമായ ട്വീറ്റ് പോസ്റ്റ് ചെയ്തതിനെ തുടർന്നാണ് കങ്കണയുടെ ട്വിറ്റർ അക്കൗണ്ട് പിൻവലിച്ചത്. ട്വീറ്റിനെതിരെ വിമര്‍ശനവും പ്രതിഷേധവും ഉയര്‍ന്നതോടെയായിരുന്നു നടപടി.

Tags:    
News Summary - Kangana Ranaut, Twitter Ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.