ബാലതാരമായി എത്തി പിന്നീട് ഇന്ത്യൻ സിനിമയിലെ ഏറ്റവും ജനപ്രിയ നടന്മാരിൽ ഒരാളായി മാറിയ കമൽഹാസൻ ചെറുപ്പം മുതലേ പൊതുജനശ്രദ്ധ നേടിയിരുന്നു. മണിരത്നം സംവിധാനം ചെയ്ത തന്റെ വരാനിരിക്കുന്ന ചിത്രമായ തഗ് ലൈഫുമായി ബന്ധപ്പെട്ട് അടുത്തിടെ നടന്ന അഭിമുഖത്തിൽ കമൽഹാസൻ സഹതാരങ്ങളോടൊപ്പം പങ്കെടുത്തിരുന്നു.
മാധ്യമപ്രവർത്തകർ വിവാഹത്തെക്കുറിച്ച് നടി തൃഷയോട് ചോദിച്ചപ്പോൾ, അവിവാഹിതയാണെന്നത് തനിക്ക് ഭാരമല്ലെന്ന് നടി പറഞ്ഞു. ഇതിനെ തുടർന്ന് കമൽഹാസനും വിവാഹത്തെക്കുറിച്ച് തന്റെ കാഴ്ചപ്പാടുകൾ വ്യക്തമാക്കി. ജോൺ ബ്രിട്ടാസ് എം.പി നേരത്തെ മാധ്യമപ്രവർത്തകനായിരുന്ന സമയത്ത് നടത്തിയ ഒരു പഴയ അഭിമുഖം കമൽഹാസൻ ഓർമിച്ചു.
“എന്റെ വളരെ നല്ല സുഹൃത്തായ ബ്രിട്ടാസ് ഒരിക്കൽ എന്നോട് ചോദിച്ചു, ഒരു ബ്രാഹ്മണ കുടുംബത്തിൽ നിന്നല്ലേ വരുന്നത് എന്നിട്ടും എങ്ങനെയാണ് രണ്ട് തവണ വിവാഹം കഴിച്ചതെന്ന്. ഒരു കുടുംബത്തിന്റെ പ്രശസ്തിക്ക് വിവാഹവുമായി എന്താണ് ബന്ധമെന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു” -അദ്ദേഹം ഓർമിച്ചു.
നിങ്ങൾ രാമനയല്ലേ പ്രാർത്ഥിക്കുന്നതെന്നും അതുകൊണ്ട് ചോദിച്ചതാണ് എന്നും അദ്ദേഹം തിരിച്ചുപറഞ്ഞു. താൻ ഒരു ദൈവത്തെയും പ്രാർത്ഥിക്കുന്നില്ല. രാമന്റെ പാത പിന്തുടരുന്നില്ല. ഒരുപക്ഷേ ഞാൻ അദ്ദേഹത്തിന്റെ പിതാവിന്റെ (ദശരഥൻ) പാത പിന്തുടരും (അദ്ദേഹത്തിന് മൂന്ന് ഭാര്യമാരുണ്ടായിരുന്നു) എന്നായിരുന്നു മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.