ആ ചിത്രത്തിന് ശേഷം 36 വർഷം മണിരത്നത്തിനൊപ്പം എന്തുകൊണ്ട് പ്രവർത്തിച്ചില്ല? കാരണം പറഞ്ഞ് കമൽഹാസൻ

36 വർഷങ്ങൾക്ക് ശേഷം ഉലകനായകൻ കമൽഹാസനും വിഖ്യാത സംവിധായകൻ മണിരത്നവും ഒരുമിക്കുന്ന സിനിമയാണ് തഗ് ലൈഫ്. 1987-ൽ പുറത്തിറങ്ങിയ നായകൻ എന്ന ചിത്രത്തിന് ശേഷം, തഗ് ലൈഫിനായി ഒന്നിക്കുന്നതുവരെ ഇരുവരും ഒന്നിച്ച് പ്രവർത്തിച്ചിരുന്നില്ല. ഇപ്പോഴിതാ, ഈ നീണ്ട കാലതാമസത്തെക്കുറിച്ചും ഇരുവരും ഒന്നിക്കാത്തതിന്റെ കാരണത്തെക്കുറിച്ചും കമൽഹാസൻ വ്യക്തമാക്കുകയാണ്.

മൂന്ന് പതിറ്റാണ്ടിലേറെക്കാലത്തിനുശേഷം കമൽഹാസനും മണിരത്നവും ഒന്നിക്കുന്നതിനാൽ തമിഴ് സിനിമയിൽ ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് തഗ് ലൈഫ്. തഗ് ലൈഫുമായി ബന്ധപ്പെട്ട ഒരു ചടങ്ങിലാണ് നീണ്ട കാലതാമസത്തെക്കുറിച്ച് കമൽ ഹാസൻ സംസാരിച്ചത്.

'ഞങ്ങൾ ഒന്നിക്കാത്തതിന്റെ തെറ്റ് ഞങ്ങളുടേതാണ്. നമ്മൾ ഇപ്പോൾ വീണ്ടും ഒന്നിച്ചതിന്റെ കാരണം നിങ്ങളാണ്' -ഏപ്രിൽ 18 ന് ചെന്നൈയിൽ നടന്ന പരിപാടിയിൽ അദ്ദേഹം പറഞ്ഞു.

ഇരുവരും തമ്മിലുള്ള ദീർഘകാല സൗഹൃദത്തെക്കുറിച്ച് പരാമർശിച്ച കമൽഹാസൻ, 1987 ലെ നായകൻ മുതൽ അതിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്ന് പറഞ്ഞു. സിനിമയെക്കുറിച്ചുള്ള സംഭാഷണങ്ങളുമായി അവർ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ സ്വപ്നങ്ങൾ വലുതാണെന്ന് പറയുമ്പോൾ തന്നെ, ബജറ്റും മറ്റ് വിപണി ഘടകങ്ങളും അതിനെ പലപ്പോഴും പരിമിതപ്പെടുത്തുന്നുവെന്ന് കമൽഹാസൻ സമ്മതിച്ചു.

Tags:    
News Summary - Kamal Haasan on why he and Mani Ratnam did not collaborate after the 1987 Nayakan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.