ഷാരൂഖ് ഖാന്‍റെ മകൾക്ക് വെല്ലുവിളിയായി കാജോളിന്‍റെ മകൾ; നൈസ ദേവ്ഗൺ സിനിമയിലേക്കോ?

കാജോളിന്റെയും അജയ് ദേവ്ഗണിന്റെയും മകൾ നൈസ ദേവ്ഗണിന്റെ സിനിമ പ്രവേശനം എപ്പോൾ എന്നത് ബോളിവുഡിലെ ചർച്ച വിഷയങ്ങളിൽ ഒന്നാണ്. നൈസയുടെ സിനിമ അരങ്ങേറ്റത്തെക്കുറിച്ച് ആരാധകർ പലപ്പോഴും കജോളിനോട് ചോദിച്ചിട്ടുമുണ്ട്. അടുത്തിടെ, ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്ര നൈസയുടെ ചില ഫോട്ടോകൾ പങ്കിട്ടിരുന്നു. ചിത്രങ്ങളും അടിക്കുറിപ്പും നൈസയുടെ സിനിമയിലേക്കുള്ള വരവിനെ കുറിച്ചുള്ള ചർച്ചകൾക്ക് ബലമേകുന്നതാണ്. മനീഷ് മൽഹോത്രയുടെ പോസ്റ്റ് ഇപ്പോൾ വൈറലാണ്.

മനീഷ് തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് നൈസയുടെ ചിത്രങ്ങൾ പങ്കുവെച്ചത്. 'നൈസ സിനിമ നിനക്കായി കാത്തിരിക്കുന്നു' എന്നായിരുന്നു അടിക്കുറിപ്പിലെ ഒരു വാചകം. പോസ്റ്റിൽ കമന്‍റുമായി കജോളും എത്തിയിട്ടുണ്ട്. ഹൃദയത്തിന്‍റെ ഇമോജിയാണ് കജോൾ കമന്‍റായി ഇട്ടത്.

ഈ വർഷം നൈസ അരങ്ങേറ്റം കുറിക്കുകയാണെങ്കിൽ അത് ഷാരൂഖിന്റെയും ഗൗരി ഖാന്റെയും മകൾ സുഹാന ഖാൻ, ബോണി കപൂറിന്‍റെയും ശ്രീദേവിയുടെ മകൾ ഖുഷി കപൂർ തുടങ്ങി നിരവധി താരപുത്രിമാർക്ക് കടുത്ത മത്സരം സൃഷ്ടിക്കാൻ സാധ്യതയുണ്ട്.

എന്നാൽ രണ്ടാഴ്ച മുമ്പ് ഒരു പരിപാടിയിൽ സംസാരിക്കുന്നതിനിടെ, നൈസയുടെ ബോളിവുഡിലേക്കുള്ള പ്രവേശനത്തെക്കുറിച്ചുള്ള വാർത്തകൾ കജോൾ നിരസിച്ചിരുന്നു. കിംവദന്തികൾക്ക് പ്രതികരണവുമായി മുമ്പും കജോൾ എത്തിയിരുന്നു. നൈസ അഭിനയരംഗത്തേക്കില്ല എന്ന് തന്നെയാണ് നേരത്തെയും കജോൾ വ്യക്തമാക്കിയിട്ടുള്ളത്. 

Tags:    
News Summary - Kajol’s daughter Nysa Devgan to give tough competition to Shah Rukh Khan’s daughter Suhana Khan?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.