'40 ദിവസമെങ്കിലും ഷൂട്ട് വേണമെന്ന് ചിലപ്പോൾ തോന്നും, പണ്ട് പരാതികൾ ഉണ്ടായിരുന്നു...'; അജയ് ദേവ്ഗണിനെക്കുറിച്ച് കജോൾ

കജോളും അജയ് ദേവ്ഗണും വിവാഹിതരായിട്ട് 26 വർഷമായി. ജോലി അവരുടെ വ്യക്തിജീവിതത്തെ എങ്ങനെ ബാധിച്ചുവെന്നതിനെക്കുറിച്ച് കജോൾ പറയുകയാണ്. ഔട്ട്ഡോർ ഷൂട്ടിങ്ങുകൾ കാരണം കുടുംബത്തിൽ നിന്ന് വളരെക്കാലം അകന്നു നിൽക്കേണ്ടി വരുന്ന കരിയറാണിതെന്ന് നടി പറഞ്ഞു.

ഇൻസ്റ്റന്റ് ബോളിവുഡിനോട് സംസാരിക്കവെ, അജയ് ദേവ്ഗൺ തന്റെ പ്രോജക്ടുകളിൽ തിരക്കിലായതിന്‍റെ ഗുണദോഷങ്ങളെക്കുറിച്ച് കജോളിനോട് ചോദിച്ചു. 'രണ്ടും നല്ലതും ചീത്തയുമാണ്. ചിലപ്പോൾ 40 ദിവസത്തെ ഔട്ട്‌ഡോർ ഷൂട്ട് ഉണ്ടായിരുന്നെങ്കിൽ എന്ന് എനിക്ക് തോന്നും, പക്ഷേ ചിലപ്പോൾ അദ്ദേഹം വീട്ടിൽ ഉണ്ടാകണമെന്നും'-എന്നായിരുന്നു കജോൾ പറഞ്ഞത്.

ഇത്രയും വർഷങ്ങൾ ഒരുമിച്ച് ചെലവഴിച്ചതിനാൽ താനും അജയും ഇരുവരുടെയും മുൻഗണനകളെക്കുറിച്ച് ആഴത്തിലുള്ള ധാരണയുള്ളവരാണെന്ന് കജോൾ വ്യക്തമാക്കി. 'ഇത്രയും വർഷങ്ങളായി ഒരുമിച്ചാണ് ജീവിക്കുന്നത്, അങ്ങനെ അതെല്ലാം ശീലത്തിന്‍റെ ഭാഗമായി മാറി, ഞങ്ങൾ അതിനോട് പരിചിതരാണെന്ന് കരുതുന്നു. അദ്ദേഹം വളരെ അഭിനിവേശമുള്ളയാളാണ്. സിനിമകൾ ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ അദ്ദേഹം ഇന്നത്തെ അവസ്ഥയിലാകുമായിരുന്നില്ല' -കജോൾ പറഞ്ഞു.

അജയ് ദേവ്ദണിനെക്കുറിച്ച് എന്തെങ്കിലും പരാതിയുണ്ടോ എന്ന് ചോദിച്ചപ്പോൾ തനിക്ക് പരാതികളൊന്നുമില്ല. ഉണ്ടായിരുന്ന പരാതികൾ പരിഹരിച്ചവയാണെന്നും അവ വളരെ പഴയതാണെന്നും കജോൾ പറഞ്ഞു. 1995ൽ പുറത്തിറങ്ങിയ ഹൽചൽ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് കജോളും അജയും ആദ്യമായി കണ്ടുമുട്ടിയത്. 1999ൽ ഇവർ വിവാഹിതരായി. 

Tags:    
News Summary - Kajol says happy when Ajay Devgn goes on 40-day outdoor shoots

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.