'അവർ വെല്ലുവിളികൾ നേരിടട്ടെ, നമുക്ക് കുറച്ചുകൂടി ദയയുള്ളവരാകാം': സ്റ്റാർ കിഡുകളെ ട്രോൾ ചെയ്യുന്നതിനെക്കുറിച്ച് കജോൾ

കജോൾ ഒരു സ്റ്റാർ കിഡ് ആണ്. 60കളിലും 70കളിലും ഏറ്റവും ജനപ്രിയ നടിമാരിൽ ഒരാളായിരുന്നു കജോളിന്‍റെ അമ്മ തനുജ. അച്ഛൻ ഷോമു മുഖർജി ഒരു ചലച്ചിത്ര നിർമാതാവായിരുന്നു. അതുകൊണ്ട് തന്നെ ഒരു സ്റ്റാർ കിഡിന്‍റെ ജീവിതം കജോളിന് വ്യക്തമായി മനസ്സിലാകും. സെയ്ഫ് അലി ഖാന്‍റെ മകൻ ഇബ്രാഹിം അലി ഖാൻ, നദാനിയൻ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു. എന്നാൽ ചിത്രത്തിലെ പ്രകടനത്തിന് ധാരാളം ട്രോളുകൾ നേരിടേണ്ടി വന്നു. കജോളിനൊപ്പം തന്‍റെ രണ്ടാമത്തെ ചിത്രമായ സർസമീനിനായി ഒരുങ്ങുകയാണ് ഇപ്പോൾ ഇബ്രാഹിം അലി ഖാൻ. ഇപ്പോഴിതാ ഇബ്രാഹിം അലി ഖാനെയും മറ്റ് സ്റ്റാർ കിഡുകളെയും ട്രോൾ ചെയ്യുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് കജോൾ.

'നിങ്ങൾക്ക് അറിയപ്പെടുന്ന മാതാപിതാക്കളുണ്ടോ ഇല്ലയോ എന്നത് പരിഗണിക്കാതെ ട്രോളുകൾ നിങ്ങളെ വിമർശിക്കും. എന്നാൽ അറിയപ്പെടുന്ന മാതാപിതാക്കളുടെ മക്കളെക്കുറിച്ച് സംസാരിക്കുമ്പോൾ അവരെ കുറച്ചുകൂടി ശ്രദ്ധിക്കാറുണ്ട്. എന്‍റെ കാലത്ത് വളരാൻ ഞങ്ങൾക്ക് ആ അവസരം ലഭിച്ചു. വളരാനും നമ്മളായി മാറാനും ഞങ്ങൾക്ക് ആ സമയം, അല്ലെങ്കിൽ ഒരുപക്ഷേ ആവശ്യത്തിന് സിനിമകൾ ലഭിച്ചു. ഇന്ന്, അവർക്ക് ഇത് ചെയ്യുക അല്ലെങ്കിൽ മരിക്കുക എന്ന അവസ്ഥയാണ്. ഇതിനായി അവർ വളരെ തയ്യാറാണ്. പക്ഷേ നമുക്ക് അൽപ്പം ദയയുള്ളവരാകാം.

ഒരു നടന്റെ വളർച്ചക്ക് നിരന്തരമായ പുനർനിർമാണം അനിവാര്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു. നടന്മാരെ സംബന്ധിച്ചിടത്തോളം നിങ്ങൾ മുമ്പ് പഠിച്ചതെല്ലാം മറന്ന് പുതിയ കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കണമെന്ന് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. വെല്ലുവിളികളെ അംഗീകരിച്ചുകൊണ്ട് ഇന്നത്തെ തലമുറയിലെ അഭിനേതാക്കൾ അവരുടെ പ്രകടനം മെച്ചപ്പെടുത്തണമെന്നും കജോൾ പറഞ്ഞു. 

Tags:    
News Summary - Kajol On Ibrahim Ali Khan & Other Star Kids Being Trolled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.