100 കോടി ക്ലബിൽ ഇടംപിടിക്കുന്നതിനെക്കാൾ സന്തോഷം ഇതാണ്! നന്ദി പറഞ്ഞ് ജൂഡ് ആന്തണി

'2018' എന്ന ചിത്രത്തെ സ്വീകരിച്ച പ്രേക്ഷകരോട് നന്ദി പറഞ്ഞ് സംവിധായകൻ ജൂഡ് ആന്തണി.100 കോടി ക്ലബിനെക്കാൾ സന്തോഷമാണ് മൂന്നരകോടി മലയാളികളുടെ ഹൃദയത്തിൽ ഇടംപിടിക്കുന്നതെന്ന് ജൂഡ് ഫേസ്ബുക്കിൽ കുറിച്ചു. മെയ് 5 ന് പ്രദർശനത്തിനെത്തിയ ചിത്രം നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്.

'നിറഞ്ഞ കയ്യടികൾക്ക് , കെട്ടിപ്പിടുത്തങ്ങൾക്ക് , ഉമ്മകൾക്ക് കോടി നന്ദി. 100 കോടി ക്ലബിൽ കേറുന്നതിനേക്കാളും സന്തോഷം മൂന്നരകോടി മലയാളികളുടെ ഹൃദയത്തിൽ കേറുമ്പോഴാണ്. ഇത് നമ്മൾ സാധാരണക്കാരുടെ വിജയം'- ജൂഡ് ആന്തണി ഫേസ്ബുക്കിൽ കുറിച്ചു.

ചിത്രം വിജയകരമായി രണ്ടാം വാരം പ്രദർശനം തുടരുകയാണ്. ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ടുകൾ പ്രകാരം 8 ദിവസം കൊണ്ട് 75 കോടിയാണ് '2018' നേടിയിരിക്കുന്നത്. ശനിയാഴ്ച 10 കോടിയാണ് ചിത്രത്തിെന്റെ കളക്ഷൻ. ഈ പ്രകടനം തുടരുകയാണെങ്കിൽ  ഉടൻതന്നെ  ചിത്രം നൂറ് കോടി ക്ലബ്ബിൽ ഇടംപിടിക്കുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം.

കേരള ജനത ഒറ്റക്കെട്ടായി നിന്ന് അതിജീവിച്ച 2018ലെ മഹാപ്രളയം പ്രമേയമാക്കി ജൂഡ് ആന്‍റണി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് ‘2018 എവരിവണ്‍ ഈസ് എ ഹീറോ’. ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, അപർണ ബാലമുരളി, നരേൻ, സിദ്ദിഖ് എന്നിങ്ങനെ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്.

Full View


Tags:    
News Summary - Jude Anthany Pens Thanks Audience To Accept His His 2018 Movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.