ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് 2021 ൽ ഇറങ്ങിയ ചിത്രമാണ് ചുരുളി. സിനിമയുടെ റിലീസിന് പിന്നാലെ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ചിത്രത്തിലെ തെറി പ്രയോഗങ്ങളാണ് വിമർശനങ്ങൾക്ക് കാരണമായത്. ഇതിൽ ഏറ്റവും കൂടുതൽ വിമര്‍ശനം വന്നതും, പിന്നീട് ഏറെ ചര്‍ച്ചയായതും ജോജു ജോർജിന്റെ സീനുകൾ ആയിരുന്നു. ഇപ്പോഴിതാ സിനിമയിൽ അഭിനയിച്ചതിന് തനിക്ക് പ്രതിഫലം ലഭിച്ചില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ ജോജു ജോർജ്. തെറി ഇല്ലാത്ത പതിപ്പും സിനിമക്ക് ഉണ്ടായിരുന്നു.
'തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് ഞാന്‍ തെറി പറഞ്ഞ് അഭിനയിച്ചത്. പക്ഷെ അവരത് റിലീസ് ചെയ്തു. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല. ചുരുളിയില്‍ അഭിനയച്ചതിന്റെ പ്രതിഫലം തനിക്ക് കിട്ടിയിട്ടില്ലെന്നും ജോജു വ്യക്തമാക്കി.
അങ്ങനെയാണ് വരുന്നതെന്ന് പറയേണ്ട മര്യാദയുണ്ടായിരുന്നു. അതില്‍ എനിക്ക് അഭിപ്രായ വ്യത്യാസമുണ്ട്. ഞാനത് വിളിച്ച് ചോദിക്കുകയും ചെയ്തിരുന്നു. അതിന്‍റെ പേരിൽ കേസ് വന്നു. എന്നാൽ ആരും എന്നെ വിളിച്ച് ചോദിച്ചില്ല, മര്യാദയുടെ പേരില്‍ പോലും. പക്ഷെ ഞാന്‍ ജീവിക്കുന്ന എന്റെ നാട്ടില്‍ അതൊക്കെ വലിയ പ്രശ്‌നമായി. ഫുൾ തെറി പറയുന്ന നാടാണ്, പക്ഷെ ഞാൻ പറഞ്ഞപ്പോൾ പ്രശ്നമായി. പറഞ്ഞിട്ട് കാര്യമില്ല. അത് അങ്ങനെ സംഭവിച്ചു പോയി ജോജു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.