സിഗ്മ ഫസ്റ്റ് ലുക്ക് പോസ്റ്റർ
വിജയ് യുടെ മകൻ ജേസൺ സഞ്ജയ് സംവിധാനം ചെയ്യുന്ന 'സിഗ്മ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ജേസൺ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് സിഗ്മ. ഷൂട്ടിങ് 95 ശതമാനവും പൂർത്തിയായിക്കഴിഞ്ഞതായി അണിയറ പ്രവർത്തകർ അറിയിച്ചു. നടൻ വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് സംവിധായകനാകാനൊരുങ്ങുന്നുവെന്ന വാർത്ത ഇരുകയ്യും നീട്ടിയാണ് സിനിമാ പ്രേക്ഷകർ സ്വീകരിച്ചത്. ചിത്രത്തിന്റെ പ്രഖ്യാപനവും ആരാധകരെ ആവേശത്തിലാക്കിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററിനും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.
കാപ്റ്റൻ മില്ലർ, രായൻ, മായാവനം തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സന്ദീപ് കിഷൻ ആണ് ചിത്രത്തിൽ നായകനായെത്തുന്നത്. സ്വർണ ബിസ്കറ്റ്, കള്ളപ്പണം, ആനക്കൊമ്പ് എന്നിവ കുന്ന് കൂടി കിടക്കുന്നതിന്റെ മുകളിൽ ഇരിക്കുന്ന നായകനെയാണ് പോസ്റ്ററിൽ കാണുന്നത്. ഒരു പക്കാ ആക്ഷൻ മൂഡ് പടമായിരിക്കുമെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. “നിങ്ങളുടെ എല്ലാവരുടെയും സ്നേഹവും അനുഗ്രഹവും ഉണ്ടാകണം, പ്രത്യേകിച്ച് ഈ അന്യായമായ ലോകത്ത് നിങ്ങൾ നിങ്ങളെ കൈവിടാതിരിക്കുമ്പോൾ നിങ്ങൾ ഒരു സിഗ്മയാണ്”- എന്നാണ് പോസ്റ്റർ പങ്കുവെച്ച് സന്ദീപ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.
ലൈക്ക പ്രൊഡക്ഷന്‍സ് നിർമിക്കുന്ന ചിത്രത്തിന്‍റെ സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത് തമന്‍ എസ് ആണ്. അതേസമയം ജേസണിനെ നായകനാക്കി മുന്‍പ് പലരും സിനിമകള്‍ ആലോചിച്ചിരുന്നു. വിദേശ യൂണിവേഴ്സിറ്റികളില്‍ നിന്ന് സംവിധാനം പഠിച്ചതിന് ശേഷമാണ് ജേസണ്‍ ആദ്യ ചിത്രവുമായി വരുന്നത്. ടൊറന്‍റോ ഫിലിം സ്കൂളില്‍ നിന്ന് 2020 ല്‍ ഫിലിം പ്രൊഡക്ഷന്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയ ജേസണ്‍ പിന്നീട് ലണ്ടനില്‍ തിരക്കഥ രചനയില്‍ ബി.എയും ചെയ്തു. വിജയ്‍യുടെ മകന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ തമിഴ് സിനിമാപ്രേമികളുടെ ശ്രദ്ധ ഇതിനകം നേടിയിട്ടുണ്ട് ചിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.