ചെന്നൈ: തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷനും നടനുമായ വിജയിയുടെ അവസാന ചിത്രമായ ‘ജനനായകൻ’ ഇന്റർനെറ്റിൽ നിയമവിരുദ്ധമായി ചോർത്തിയ കേസിൽ ആറുപേരെ തമിഴ്നാട് സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ പേരുവിവരം പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. സിനിമയുടെ റിലീസിങ് സെൻസർ ബോർഡ് തടഞ്ഞുവെച്ച സാഹചര്യത്തിലാണ് മൂന്ന് മണിക്കൂർ നീളമുള്ള സിനിമയുടെ എച്ച്.ഡി പതിപ്പ് പല ഭാഗങ്ങളായി കട്ട് ചെയ്ത് ഇന്റർനെറ്റിലൂടെ പ്രചരിച്ചത്. ഒട്ടനവധി പേർ ചിത്രം ഡൗൺലോഡ് ചെയ്തതായാണ് റിപ്പോർട്ട്.
സംഭവത്തിൽ രജനികാന്ത്, കമൽഹാസൻ തുടങ്ങിയവരും തെന്നിന്ത്യൻ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും നടികർ സംഘവും പ്രതിഷേധിച്ചിരുന്നു. ജനനായകന്റെ നിർമാതാക്കളാണ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് സിനിമയുടെ സമൂഹ മാധ്യമങ്ങളിലെ ലിങ്കുകളും മറ്റും സൈബർ ക്രൈം പൊലീസ് മരവിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.