Posted On
date_range Updated On
date_range വിവാദ പ്രസ്താവന; യുട്യൂബർ രൺവീർ അലഹബാദിയക്കെതിരെ അന്വേഷണം
മുംബൈ: സമയ് റൈനയുടെ ‘ഇന്ത്യാസ് ഗോട്ട് ലാറ്റെന്റ്’ ഷോയുമായി ബന്ധപ്പെട്ട് വിവാദ ലൈംഗിക പ്രസ്താവന നടത്തിയ യുട്യൂബർ രൺവീർ അലഹബാദിയക്കെതിരെ പരാതി. മുംബൈ പൊലീസിനും ദേശീയ വനിത കമീഷനുമാണ് പരാതി ലഭിച്ചത്. മുംബൈ പൊലീസ് തിങ്കളാഴ്ച പ്രാഥമിക അന്വേഷണം ആരംഭിച്ചു. ഇതുവരെ കേസെടുത്തിട്ടില്ല.
അഭിഭാഷകരായ ആഷിശ് റായ്, പങ്കജ് മിശ്ര എന്നിവരുടെ പരാതിയിലാണ് അന്വേഷണം. മാതാപിതാക്കളുടെ ലൈംഗികതയെക്കുറിച്ചും സ്ത്രീകളെക്കുറിച്ചും അവരുടെ ശരീരത്തെക്കുറിച്ചും അശ്ലീലം പറഞ്ഞുവെന്നാണ് ആരോപണം. സംഭവത്തിൽ രൺവീർ തിങ്കളാഴ്ച ക്ഷമചോദിച്ച് രംഗത്തുവന്നിരുന്നു. തന്റെ യുട്യൂബ് ചാനലിലൂടെയാണ് ക്ഷമ ചോദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.