1988ലെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ തേസാബിലെ മോഹിനി എന്ന ഐക്കണിക് വേഷം ചെയ്യാൻ ആദ്യം സമീപിച്ചത് ശ്രീദേവിയെയായിരുന്നു. ആ സമയത്ത്, തുടർച്ചയായ ഹിറ്റുകളുമായി ബോളിവുഡിന്റെ രാജ്ഞിയായി ശ്രീദേവി വാണിരുന്ന കാലമായിരുന്നു. പല കാരണങ്ങൾ കൊണ്ട് ശ്രീദേവി ആ വേഷം നിരസിച്ചു. ശ്രീദേവി നിരസിച്ചത് ഒടുവിൽ എത്തിപ്പെട്ടത് മാധുരി ദീക്ഷിത്തിന്‍റെ കൈയ്യിലാണ്. അത് അവളുടെ കരിയറിന്‍റെ ഗ്രാഫ് തന്നെ ഉയർത്തി. തേസാബിലെ മോഹിനിയും ഏക് ദോ തീൻ എന്ന ഗാനത്തിലെ മാധുരിയുടെ പ്രകടനം പ്രേക്ഷകരുടെ ഹൃദയം കീഴടക്കുക മാത്രമല്ല, ഒറ്റരാത്രികൊണ്ട് സെൻസേഷനാക്കി മാറ്റുകയും ചെയ്തു.
ഏക് ദോ തീൻ എന്ന ഗാനം വെറുമൊരു ചാർട്ട്ബസ്റ്ററിനേക്കാൾ കൂടുതൽ മാധുരിയുടെ കരിയറിലെ ഒരു വഴിത്തിരിവും കൂടിയായിരുന്നു. ആ ഊർജ്ജസ്വലമായ നൃത്തരംഗം മാധുരിയുടെ അസാധാരണമായ കഴിവും സ്‌ക്രീൻ സാന്നിധ്യവും പ്രകടമാക്കി. അഭിനയം മാത്രമല്ല, മാധുരിയുടെ നൃത്ത വിഡിയോകളും ആരാധകർക്കിടയിൽ ഹിറ്റാണ്. വരും വർഷങ്ങളിൽ ധക് ധക് ഗേൾ എന്ന പേരിൽ മാധുരി അറിയപ്പെടാൻ തുടങ്ങി. ബോളിവുഡ് ചരിത്രത്തിലെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്നായി ഈ ഗാനം ഇപ്പോഴും ഓർമിക്കപ്പെടുന്നു.
തേസാബിൽ നിന്ന് ശ്രീദേവി പിന്മാറാൻ തീരുമാനിച്ചതോടെ മാധുരി ദീക്ഷിതിന്റെ യുഗം ആരംഭിച്ചു. 80കളുടെ അവസാനത്തിലും 90കളിലും, തുടർച്ചയായ ഹിറ്റുകൾ, പ്രശംസ നേടിയ പ്രകടനങ്ങൾ, മറക്കാനാവാത്ത നൃത്ത ചുവടുകൾ എന്നിവയിലൂടെ മാധുരി ബോളിവുഡ് ഭരിച്ചു. പലപ്പോഴും ശ്രീദേവിയുമായി താരതമ്യപ്പെടുത്തലുകളുണ്ടായി. ഒടുവിൽ ബോളിവുഡിന്‍റെ തുടക്ക കാലത്തെ ഏറ്റവും പ്രിയപ്പെട്ടതും വിലമതിക്കാനാവാത്തതുമായ താരങ്ങളിൽ ഒരാളായി മാധുരി ഉയർന്നുവന്നു.
ശ്രീദേവി ആ വേഷം സ്വീകരിച്ചിരുന്നെങ്കിൽ, മാധുരിയുടെ സൂപ്പർസ്റ്റാറിലേക്കുള്ള യാത്ര വൈകുകയോ മറ്റൊരു വഴിക്ക് പോകുകയോ ചെയ്യുമായിരുന്നു. പകരം, ശ്രീദേവിയുടെ നിരസിക്കൽ മാധുരിക്ക് അനുഗ്രഹമായി. ഇപ്പോൾ ബോളിവുഡിലെ എണ്ണം പറഞ്ഞ അഭിനേത്രികളിലൊരാളായി മാധുരി ഉയർന്നതും ഇതേ ശ്രീദേവിയുടെ അനുഗ്രഹമായിരിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.