ഞാൻ മരിച്ചെന്നാണ് കരുതിയത്, മാനസിക വെല്ലുവിളികളുണ്ട്; തുറന്ന് പറഞ്ഞ് ഹണി സിങ്

ബൈപോളാർ ഡിസോർഡറുമായുള്ള പോരാട്ടത്തെക്കുറിച്ച് റാപ്പർ യോ യോ ഹണി സിങ്. തനിക്ക് മാനസിക വെല്ലുവിളികളുണ്ടെന്നും വർഷങ്ങളായി ഈ അവസ്ഥയോട് പോരാടുകയാണെന്നും ഹണി സിങ് അടുത്തിടെ നൽകിയ പോഡ്കാസ്റ്റിങ് വിഡിയോയിൽ പറഞ്ഞു. ഈ അവസ്ഥ നിസാരമല്ലെന്നും താരം കൂട്ടിച്ചേർത്തു.

'കഴിഞ്ഞ ആറ് വർഷമായി ബൈപോളാർ ഡിസോർഡറുമായി പോരാടുകയാണ്. ചില മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. എന്റെ പെരുമാറ്റത്തിലും ചിന്തയിലുമുള്ള മാറ്റങ്ങൾ എനിക്ക് തന്നെ മനസിലായിട്ടുണ്ട്. ആ സമയത്ത്, ഇനി എന്റെ മാതാപിതാക്കളെ കാണാൻ കഴിയില്ലെന്നു പോലും ഞാൻ കരുതി. ആദ്യത്തെ ഒരു മൂന്ന് വർഷങ്ങൾ നരക തുല്യമായിരുന്നു.ശരിക്കും ഞാൻ മരിച്ചുവെന്ന് ആ നാളുകളിൽ ഞാൻ കരുതി'- ഹണി സിങ് പറഞ്ഞു.

സംഗീതലോകത്ത് സജീവമായി തുടരുകയാണ് ഹണി സിങ്. ‘മില്യനയര്‍ ടൂര്‍’ എന്ന പേരിൽ പാട്ടുമായി ഇന്ത്യൻ പര്യടനത്തിന് ഒരുങ്ങുകയാണ് ഗായകൻ. ഫെബ്രുവരി 22ന് മുംബൈയിൽ മില്യനയര്‍ ടൂറിന് തുടക്കമാകും. ഇന്ത്യയിലെ  വിവിധ നഗരങ്ങളിൽ പാട്ടുമായി ഹണി സിങ് എത്തും. 

Tags:    
News Summary - Honey Singh on battling bipolar disorder: For 3 years, I believed I was dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.