രാഹുൽ ഗാന്ധിയുടെ അയോഗ്യത വലിയ യോഗ്യതയായി മാറുന്നു; അയാളുടെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ക്കൊപ്പം -ഹരീഷ് പേരടി

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ലോക്സഭ അംഗത്വം റദ്ദാക്കിയ നടപടിയിൽ രൂക്ഷ വിമർശനവുമായി നടൻ ഹരീഷ് പേരടി. സത്യത്തിന്റെ ചൂടേറ്റ് വളര്‍ന്ന ആ കുട്ടി മുഖമുയര്‍ത്തി അനീതികള്‍ക്കെതിരെ വിരല്‍ ചൂണ്ടിയപ്പോള്‍ ഇന്ന് പലരും ഭയപ്പെടുന്നുവെന്ന് നടൻ ഫേസ്ബുക്കിൽ കുറിച്ചു. രാഹുലിന്റെ അയോഗ്യത വലിയ യോഗ്യതയായി മാറുകയാണെന്നും ഹരീഷ് പേരടി കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയ പേജിലൂടെയാണ് തന്റെ നിലപാട് വ്യക്തമാക്കിയത്.

'രാജ്യത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച സ്വന്തം അമ്മയുടെ ചിതയിലേക്ക് നോക്കി നില്‍ക്കുന്ന സ്വന്തം അച്ഛന്റെ നെഞ്ചില്‍ അഭയം പ്രാപിച്ച ആ കുട്ടിക്ക് അന്നറിയില്ലായിരുന്നു ആ അച്ഛനും രാജ്യത്തിനു വേണ്ടി രക്തസാക്ഷിയാവുമെന്ന് …സത്യത്തിന്റെ ചൂടേറ്റ് വളര്‍ന്ന ആ കുട്ടി മുഖമുയര്‍ത്തി അനീതികള്‍ക്കെതിരെ വിരല്‍ ചൂണ്ടിയപ്പോള്‍..പലരും ഇന്ന് അയാളെ ഭയപ്പെടുന്നു…അയോഗ്യതകള്‍ കല്‍പ്പിക്കുന്നു..അതുകൊണ്ട്തന്നെ ജനാധിപത്യത്തില്‍ ഈ അയോഗ്യത വലിയ യോഗ്യതയായി മാറുന്നു…അയാളുടെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ക്കൊപ്പം'- ഹരീഷ് പേരടി കുറിച്ചു.

മോദി സമുദായത്തെ അവഹേളിച്ചെന്ന കേസിലാണ് രാഹുൽ ഗാന്ധിക്ക് സൂറത്ത് കോടതി രണ്ട് വർഷം തടവ് ശിക്ഷ വിധിച്ചത്. കോടതി വിധിക്ക് പിന്നാലെ രാഹുൽഗാന്ധിയുടെ ലോകസഭാംഗത്വം റദ്ദാക്കി ലോക്സഭ സെക്രട്ടേറിയറ്റ് വിജ്ഞാപനമിറക്കിയിരുന്നു. ബി.ജെ.പി എം.എൽ.എയും ഗുജറാത്ത് മുൻ മന്ത്രിയുമായ പൂർണേഷ് മോദിയാണ് രാഹുലിനെതിരെ കോടതിയെ സമീപിച്ചത്. 

Tags:    
News Summary - Hareesh Peradi Reaction about rahul gandi's disqualified as a member of lok sabha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.