അഹ്മദാബാദ്: അപകടകരമായി വാഹന സ്റ്റണ്ട് നടത്തിയ നടൻമാർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് പൊലീസ്. സ്റ്റണ്ടിന്‍റെ വിഡിയോ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായതിനെ തുടർന്നാണ് നടപടി. ഗുജറാത്തി നടൻമാരായ ടികു തൽസാനിയ, പ്രേം ഗഥാവി, ജയ്സൽ ജഡേജ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
തൽസാനിയയും മിസ്രിയും മുഖ്യ കഥാപാത്രങ്ങളിലെത്തുന്ന ഗുജറാത്തി സിനിമ മിസ്രി ഇന്ന് റിലീസാകാനിരിക്കെയാണ് എഫ്.ഐ.ആർ നടപടി. റിലീസിനു മുന്നോടി ആയാണ് താരങ്ങൾ അപകടകരമായ തരത്തിൽ സിറ്റി റോഡിൽ രാത്രി സ്റ്റണ്ട് നടത്തിയത്. സംഭവത്തിൽ തൽസാനിയ, പ്രേം ഗഥാവി, ജയ്സൽ, ജഡേജ എന്നിവരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.
മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്‍റ് ആക്ടിലെ സെക്ഷൻ177,184 പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. കൂടുതൽ അന്വേഷണങ്ങൾക്കായി നടൻമാരുടെ ഫിംഗർ പ്രിന്‍റുൾപ്പെടെയുള്ളവ ശേഖരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.