ഷാറൂഖ് ഖാൻ മാറി നിൽക്കും! ജവാനിലെ ഗാനത്തിന് ചുവടുവെച്ച് മുത്തശ്ശി -വിഡിയോ

റെ പ്രതീക്ഷയോടെ തിയറ്ററുകളിൽ എത്തുന്ന ഷാറൂഖ് ഖാൻ ചിത്രമാണ് ജവാൻ. ആറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബർ ഏഴിനാണ്  റിലീസിനെത്തുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി പ്രദർശനത്തിനെത്തുന്ന  ജവാനിൽ നയൻതാരയാണ് നായിക.

ദിവസങ്ങൾക്ക് മുമ്പ് ചിത്രത്തിലെ ആദ്യ ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. 'സിന്ദ ബാന്ദാ' എന്ന് തുടങ്ങുന്ന ഗാനം സംഗീത സംവിധായകൻ അനിരുദ്ധാണ് ആലപിച്ചിരിക്കുന്നത്. ഈ പാട്ട് സൂപ്പർ ഹിറ്റാണ്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് ഈ ഗാനത്തിന് ചുവടുവെക്കുന്ന യുട്യൂബർ അക്ഷ‍യ് യുടേയും മുത്തശ്ശിയുടേയും വിഡിയോയാണ്. അക്ഷയ് ആണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. അനിരുദ്ധ്, ആറ്റ്ലി, ദീപിക പദുകോൺ, വിജയ് സേതുപതി എന്നിവരെ മെൻഷൻ ചെയ്തുകൊണ്ടാണ് വിഡിയേ പോസ്റ്റ് ചെയ്തത്. ഇത് സംവിധായകൻ ആറ്റ്ലി സോഷ്യൽ മീഡിയ പേജിൽ ഷെയർ ചെയ്തിട്ടുണ്ട്. മുത്തശ്ശിയുടെ ഡാൻസിനെ പ്രശംസിച്ച് നിരവധി പേർ എത്തിയിട്ടുണ്ട്‍. മുത്തശ്ശിയുടെ മുന്നിൽ കിങ് ഖാൻ മാറിനിൽക്കുമെന്നാണ് പ്രേക്ഷകർ പറയുന്നത്.

ഷോബി പോൾരാജാണ് 'സിന്ദ ബാന്ദാ' എന്ന ഗാനം കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത്. ആയിരത്തോളം നർത്തകർ ഈ ഗാനരംഗത്ത് ചുവടുവെച്ചിട്ടുണ്ട്. 15 കോടിയാണ് ​ഗാനരം​ഗത്തിന്റെ മുതൽമുടക്കെന്ന റിപ്പോർട്ടുകളും പ്രചരിച്ചിരുന്നു. അഞ്ചുദിവസത്തോളം എടുത്താണ് ​ഗാനം ചിത്രീകരിച്ചതെന്ന വാർത്തകളും ഉണ്ടായിരുന്നു.

ഷാറൂഖ് ഖാൻ, നയൻതാര എന്നിവർക്കൊപ്പം വിജയ് സേതുപതി, പ്രിയാമണി, യോഗി ബാബു എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. കാമിയോ റോളിൽ ദീപിക പ​ദുകോണും സിനിമയുടെ ഭാഗമാവുന്നുണ്ട്. റെഡ് ചില്ലീസിന്റെ ബാനറിൽ ഗൗരി ഖാനാണ് ചിത്രം നിർമിക്കുന്നത്.


Tags:    
News Summary - Grandmom-grandson duo groove to Shah Rukh Khan's'Zinda Banda' from 'Jawan'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.