കോഫിയും വെള്ളവും ആപ്പിളും മാത്രം കഴിച്ച് 28 കിലോ കുറച്ച നടൻ, അദ്ദേഹമായിരുന്നു പ്രചോദനം; ഗോകുൽ

പൃഥ്വിരാജ് - ബ്ലെസി ചിത്രമായ ആടുജീവിതത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് കെ. ആർ ഗോകുൽ. പൃഥ്വിയുടെ നജീബിനെ പോലെ ഗോകുലിന്റെ ഹക്കീമിനെയും പ്രേക്ഷകർ ഹൃദയത്തോട് ചേർത്തു. പൃഥ്വിയെപോലെ തന്നെ സിനിമ ഇറങ്ങിയതിന് ശേഷം ഗോകുലിന്റെ രൂപമാറ്റവും വലിയ ചർച്ചയായിരുന്നു. മേക്കോവറിൽ തനിക്ക് പ്രചോദനമായത് ഹോളിവുഡ് താരം ക്രിസ്റ്റ്യൻ ബെയ്നാണെന്നാണ് ഗോകുൽ പറയുന്നത്. സോഷ്യൽ മീഡിയയിൽ ഒരു ചിത്രം പങ്കുവെച്ചുക്കൊണ്ടാണ് ഇക്കാര്യം വെളിപ്പെടുത്ത്.

'ആടുജീവിതത്തിലെ ഹക്കീം ആകാന്‍ എനിക്കു പ്രചോദനമായത് ക്രിസ്റ്റ്യൻ ബെയ്‌ലിന്റെ അസാധാരണമായ അർപ്പണമാണ്. 2004ൽ ദ് മെഷിനിസ്റ്റ് എന്ന സിനിമയിലെ ട്രവർ റെസ്നിക് എന്ന കഥാപാത്രത്തിനായി അദ്ദേഹം 28 കിലോയാണ് കുറച്ചത്. വെള്ളവും ആപ്പിളും ഒരു കപ്പ് കോഫിയുമായിരുന്നു ഭക്ഷണം. ഇതെന്നെ ആഴത്തിൽ സ്വാധീനിച്ചു. ആ ചിത്രം ശ്രദ്ധിക്കപ്പെട്ടത് അദ്ദേഹത്തിലൂടെയാണ്. ക്രിസ്റ്റ്യൻ ബെയ്‌ലിനുള്ള എന്റെ ട്രിബ്യൂട്ടാണ് ഹക്കീം' -ഗോകുൽ കുറിച്ചു.

 ഓഡിഷനിലൂടെയാണ് ഗോകുൽ അടുജീവിതത്തിലേക്ക് എത്തുന്നത്. ചിത്രത്തിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ബ്ലെസിയുടെ ഹക്കീം ആകാൻ കഠിനമായ ഡയറ്റിങ്ങായിരുന്നു ഗോകുൽ പിന്തുടർന്നത്. ദിവസങ്ങളോളം ഭക്ഷണം കഴിക്കാതെ ഇരിക്കുകയും ചിത്രീകരണം തുടങ്ങുന്നതിന് 15 ദിവസം മുമ്പ്, ആദ്യത്തെ മൂന്നുദിവസം വെള്ളവും കാപ്പിയും മാത്രം കുടിച്ചതെന്നും ഗോകുൽ പറഞ്ഞിരുന്നു.

മാർച്ച് 28 ന് തിയറ്ററുകളിലെത്തിയ ആടുജീവിതം ആഗോളതലത്തിൽ 100 കോടി വിജയകരമായി പ്രദർശനം തുടരുകയാണ്. 



Tags:    
News Summary - Gokul Shares His Body transformation For Aadujeevitham  Movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.