'ധ്രുവനച്ചത്തിരം' ചിത്രത്തിന് എന്തുസംഭവിച്ചു? ആരും സഹായിച്ചിട്ടില്ല; ഗൗതം മേനോന്‍

പ്രഖ്യാപനം മുതൽ സിനിമ ലോകത്ത് ഏറെ ചർച്ചയായ ചിത്രമാണ് ഗൗതം മേനോൻ- വിക്രം കൂട്ടുകെട്ടിന്റെ ധ്രുവനച്ചത്തിരം. വർഷങ്ങൾക്ക് മുമ്പ് ഷൂട്ടിങ് പൂർത്തിയാക്കിയ ചിത്രം ഇതുവരെ തിയറ്ററുകളിലെത്തിയിട്ടില്ല. 2023 ൽ റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് അത് മാറ്റിവെച്ചു

ഇപ്പോഴിതാ തന്റെ സിനിമക്ക് സംഭവിച്ചതിനെക്കുറിച്ച് പറയുകയാണ് സംവിധായകൻ ഗൗതം മേനോൻ. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.സിനിമാ മേഖലയിൽ നിന്ന് ലഭിക്കുന്ന സാഹയങ്ങളെക്കുറിച്ച് സംസാരിക്കവെയാണ് ധ്രുവനച്ചത്തിരത്തിന്റെ റിലീസ് വൈകുന്നതിനെക്കുറിച്ച് ഗൗതം മേനോൻ പറഞ്ഞത്.

'എനിക്ക് സിനിമ മേഖലയിലുള്ളവരിൽ നിന്ന് അധികം സഹായങ്ങളൊന്നും ലഭിച്ചിട്ടില്ല. എന്റെ ചിത്രമായ ധ്രുവനച്ചത്തിരത്തിന്റെ റിലീസ് വൈകുന്നതിനെക്കുറിച്ച് ആരും ചോദിച്ചിട്ടില്ല. ആരും സഹായം വാഗ്ദാനം ചെയ്തിട്ടുമില്ല. എന്താണ് സിനിമക്ക് സംഭവിച്ചതെന്ന് ആർക്കും അറിയില്ല.

ഒരു സിനിമ നന്നായി പോയാൽ ആരും അതിൽ സന്തോഷിക്കില്ല. സിനിമയുടെ നിർമാതാവ് തനു സാറിനേയും ലിംഗുസാമിയേയും പോലെ വളരെ കുറച്ച് ആളുകൾ മാത്രമേ സിനിമ കണ്ടിട്ടുള്ളൂ. ധ്രുവനച്ചത്തിരം റിലീസ് ചെയ്യാന്‍ ഞാന്‍ ശ്രമിച്ചപ്പോള്‍ ആരും വിളിച്ചില്ല. പ്രശ്നങ്ങള്‍ പറഞ്ഞപ്പോള്‍ ആരും എന്നെ സഹായിച്ചില്ല. താനു സാറും ലിങ്കുസാമിയും സഹായം വാഗ്ദാനം ചെയ്ത് വിളിച്ചിരുന്നു. അല്ലാതെ വേറെ ആരും ചോദിച്ചില്ല. ഒരു സാധാരണ ഒരു സിനിമക്ക് ഉണ്ടാകുന്ന തടസങ്ങൾ മാത്രമേ ഈ സിനിമക്കുമുള്ളൂ. ചിത്രം എനിക്കിപ്പോഴും പ്രേക്ഷകരെ കാണിക്കണമെന്ന് ആഗ്രഹമുണ്ട്'-ഗൗതം മേനോൻ പറഞ്ഞു.

വിക്രം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ മലയാളി താരം വിനായകൻ ആണ് വില്ലനായി എത്തുന്നത്. റിതു വര്‍മ്മ, പാര്‍ത്ഥിപന്‍, ശരത് കുമാര്‍, സിമ്രാന്‍, രാധിക ശരത്കുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. 

Tags:    
News Summary - Gautham Vasudev Menon says ‘nobody’ in the film industry is supportive in time of need

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.