ടൈഗർ ഷ്റോഫ്, കൈസാദ് കപാഡിയ അമീഷ പേട്ടലിനൊപ്പം
സെലിബ്രിറ്റി ഫിറ്റ്നസ് ട്രെയിനർ കൈസാദ് കപാഡിയ കോവിഡ് ബാധിച്ച് മരിച്ചു; വികാരാധീനനായി ടൈഗർ ഷ്റോഫ്
മുംൈബ: ബോളിവുഡ് താരം ടൈഗർ ഷ്റോഫിന്റെ ഫിറ്റ്നസ് ട്രെയിനർ കൈസാദ് കപാഡിയ കോവിഡ് ബാധിച്ച് മരിച്ചു. 49 വയസായിരുന്നു. കെ11 എഡ്യുക്കേഷൻ പ്രൈവറ്റ് ലിമിറ്റഡിന്‍റെ ഡയരക്ടറായിരുന്നു.
കൈസാദിന്‍റെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ടൈഗർ ഷ്റോഫ് വികാരാധീനനായി. നിരവധി ബോളിവുഡ് സെലിബ്രിറ്റികളുടെ ശാരീരിക രൂപമാറ്റങ്ങളിൽ നിർണായക പങ്കുവഹിച്ചയാളാണ് കൈസാദ്. ടൈഗർ ഷ്റോഫിനെ കൂടാതെ മാതാവ് ആയേഷ ഷ്റോഫ്, സിദ്ധാന്ത് കപൂർ, നീൽ നിഥിൻ മുകേഷ്, ഡിയന്ന പണ്ഡേ, റുസ്ലാൻ മുംതാസ് തുടങ്ങിയ പ്രമുഖർ അദ്ദേഹത്തെ അനുസ്മരിച്ചു.
അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ബുധനാഴ്ച രാവിലെ കൈസാദിനെ സാസൂൻ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഐ.സി.എം.ആർ മാർഗനിർദേശം അനുസരിച്ച് നടത്തിയ റാപ്പിഡ് ആന്‍റിജൻ ടെസ്റ്റിലാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. കോവിഡ് വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ചിരുന്നതായി ബന്ധുക്കൾ അറിയിച്ചു. കബഡി താരവും ഫിറ്റ്നസ് കോച്ചുമായ കല്യാണിയാണ് ഭാര്യ.
ഇന്ത്യയിലെ ഫിറ്റ്നസ് മേഖലയിലിലെ ഇതിഹാസങ്ങളിൽ ഒരാളാണ് മരിച്ച കൈസാദ്. നിരവധിയാളുകളുടെ ജീവിതത്തെ മാറ്റിമറിച്ച കൈസാദിന്‍റെ മരണത്തിൽ ഞെട്ടിയിരിക്കുകയാണ് ആയിരക്കണക്കിന് ശിഷ്യൻമാരും സുഹൃത്തുക്കളും. ഫിറ്റ്നസ് മേഖലയിൽ ജോലി ആഗ്രഹിക്കുന്നവരെ വളർത്തിക്കൊണ്ടുവരാനായി 2003ലായിരുന്നു കൈസാദ് കെ 11 സ്കൂൾ ഓഫ് ഫിറ്റ്നസ് സയൻസ് സ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.