ഒ.ടി.ടിയിലും ഷാറൂഖ് ഖാൻ! വൻ തുകക്ക് വിറ്റുപോയ ചിത്രങ്ങൾ

 ഇന്ന് ജനങ്ങൾ സിനിമക്കായി തിയറ്ററിനെക്കാൾ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളെയാണ് ആശ്രയിക്കുന്നത്. നേരത്തെ ആമസോൺ പ്രൈം വിഡിയോയും നെറ്റ്ഫ്ലിക്സുമെല്ലാം ഉണ്ടായിരുന്നെങ്കിലും ലോക്ക്ഡൗണോട് കൂടിയാണ് ഇന്ത്യൻ പ്രേക്ഷകരുടെ സ്വീകരണമുറികളിൽ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ ഇടംപിടിച്ചത്.

തിയറ്ററുകളിൽ മികച്ച വിജയം നേടിയ പല ചിത്രങ്ങളും ഒ.ടി.ടിയിലും സൂപ്പർ ഹിറ്റാണ്. ഷാറൂഖ് ഖാൻ ചിത്രമായ പത്താൻ, രജനിയുടെ ജയിലർ, കെ.ജി.എഫ് തുടങ്ങിയ ചിത്രങ്ങൾ മികച്ച കാഴ്ചക്കാരെ നേടിയിരുന്നു. ഈ ചിത്രങ്ങളെല്ലാം വമ്പൻ തുക മുടക്കിയാണ് സ്വന്തമാക്കിയത്. ഭീമമായ തുകക്ക് ഒ.ടി.ടി റൈറ്റ് സ്വന്തമാക്കിയ ചിത്രങ്ങൾ ഇവയാണ്...


1. ജവാൻ

ഷാറൂഖ് ഖാനെ കേന്ദ്രകഥാപാത്രമാക്കി കോളിവുഡ് സംവിധായകൻ ആറ്റ്ലി സംവിധാനം ചെയ്ത ചിത്രമാണ് ജവാൻ. സെപ്റ്റംബർ 7 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്റെ ആഗോള കളക്ഷൻ 1,138 കോടിയാണ്. പ്രചരിക്കുന്ന റിപ്പോർട്ട് പ്രകാരം 250 കോടി രൂപക്കാണ് നെറ്റ്ഫ്ലിക്സ് ചിത്രത്തിന്റെ ഒ.ടി.ടി റൈറ്റ് സ്വന്തമാക്കിയത്.

 2. സലാർ

തെന്നിന്ത്യൻ സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രഭാസിന്റെ സലാർ. റിലീസിന് മുമ്പ് തന്നെ 162 കോടി രൂപക്ക് ചിത്രത്തിന്റെ ഒ.ടി.ടി റൈറ്റ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിട്ടുണ്ട്. പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രം 2023 ഡിസംബർ 22നാണ് തിയറ്ററുകളിലെത്തുന്നത്. മലയാളികളുടെ പ്രിയപ്പെട്ട താരം പൃഥ്വിരാജും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്.


3. ജയിലർ

മികച്ച പ്രേക്ഷക സ്വീകാര്യതയാണ് രജനികാന്ത് ചിത്രമായ ജയിലറിന് ലഭിച്ചത്. നെൽസൺ സംവിധാനം ചെയ്ത ചിത്രം ബോക്സോഫീസിൽ വൻ വിജയമായിരുന്നു. തിയറ്ററുകളിൽ മികച്ച പ്രതികരണം ലഭിച്ച ചിത്രം 100 കോടി രൂപക്കാണ് പ്രൈം വിഡിയോ സ്വന്തമാക്കിയത്.  


4. റോക്കി ഓർ റാണി കി പ്രേം കഹാനി

രൺവീർ സിങ്, ആലിയ ഭട്ട് എന്നിവരെ കേന്ദ്രകഥാപാത്രമാക്കി കരൺ ജോഹർ സംവിധാനം ചെയ്ത ചിത്രമാണ് റോക്കി ഓർ റാണി കി പ്രേം കഹാനി. ജൂലൈ 28 പ്രദർശനത്തിനെത്തിയ ചിത്രത്തിന്റെ ഒ.ടി.ടി റൈറ്റ് സ്വന്തമാക്കിയത് നെറ്റ്ഫ്ലിക്സാണ്. പുറത്തു വന്ന റിപ്പോർട്ട് പ്രകാരം 60- 70 കോടി രൂപയാണ് ചിത്രം വിറ്റുപോയത്.


5 . പത്താൻ

അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം ഷാറൂഖ് ഖാൻ പ്രധാനവേഷത്തിലെത്തിയ ചിത്രമാണ് പത്താൻ. ഗൗരി ഖാൻ നിർമിച്ച ചിത്രം 100 കോടി രൂപക്ക് പ്രൈം വിഡിയോയാണ് സ്വന്തമാക്കിയത്. ചിത്രത്തിൽ സൽമാൻ ഖാൻ അതിഥിവേഷത്തിൽ എത്തിയിരുന്നു.1,050.3 കോടിയാണ് ചിത്രത്തിന്റെ ബോക്സോഫീസ് കളക്ഷൻ.


 6. കെ.ജി.എഫ് 2

യഷിന്റെ താരമൂല്യം വർധിപ്പിച്ച ചിത്രമായിരുന്നു പ്രശാന്ത് നീൽ സംവിധാനം ചെ‍യ്ത ചിത്രം കെ.ജി.എഫ്. മൂന്നാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. കെ.ജി.എഫ് 2ന്റെ ഒ.ടി.ടി റൈറ്റ് പ്രൈം വിഡിയോ 320 കോടിക്കാണ് സ്വന്തമാക്കിയത്.


7. ലക്ഷ്മി

അക്ഷയ് കുമാർ ചിത്രമാണ് ലക്ഷ്മി. 125 കോടിക്കാണ് ചിത്രത്തിന്റെ റൈറ്റ് ഹോട്ട്സ്റ്റാർ സ്വന്തമാക്കിയത്. നടൻ രാഘവ ലോറൻസാണ് ചിത്രം സംവിധാനം ചെയ്തത്.


8. സഡക്ക് 2

ആലിയ ഭട്ട്, ആദിത്യ റോയ് കപൂർ, സഞ്ജയ് ദത്ത് എന്നിവരെ കേന്ദ്രകഥാപാത്രമാക്കി മഹോഷ് ഭട്ട് സംവിധാനം ചെയ്ത ചിത്രമാണ് സഡക്ക് 2. 1991 ൽ പുറത്തിറങ്ങിയ സഡക്ക് എന്ന ചിത്രത്തിന്റെ തുടർച്ചയാണ് ചിത്രം. 70 കോടി രൂപക്കാണ് ഈ ചിത്രം ഹോട്ട്സ്റ്റാർ സ്വന്തമാക്കിയത്.




Tags:    
News Summary - films sold to OTT platforms for Huge amount

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.