കുഞ്ചാക്കോ ബോബന് പകരം കൃഷ്ണയെ ചിന്തിച്ചത് അനിയത്തിപ്രാവിലേക്കല്ല -വെളിപ്പെടുത്തി ഫാസിൽ
'അനിയത്തിപ്രാവ്' ചിത്രത്തിലേക്കല്ല 'ഹരികൃഷ്ണൻസി'ലേക്കാണ് കുഞ്ചാക്കോ ബോബന് പകരം കൃഷ്ണയെ ചിന്തിച്ചതെന്ന് സംവിധായകൻ ഫാസിൽ. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. അനിയത്തിപ്രാവിലേക്ക് കുഞ്ചാക്കോ ബോബനെ നിർദ്ദേശിച്ചത് ഭാര്യയാണെന്നും ഫാസിൽ പറഞ്ഞു.
അനിയത്തിപ്രാവിന്റെ കഥ പൂർത്തിയായതിന് ശേഷം ആളെ തേടി നടക്കുകയായിരുന്നു. ആ സമയത്താണ് ഞാൻ പുതിയ വീട് വച്ചത്. അന്ന് വീട് കാണാൻ അച്ഛനും അമ്മക്കുമൊപ്പം ചാക്കോച്ചനും എത്തിയിരുന്നു. അന്നെടുത്ത ചിത്രം കണ്ടപ്പോഴാണ് ചാക്കോച്ചനെ ചിത്രത്തിലേക്ക് പരിഗണിച്ചാലോ എന്ന് ഭാര്യ ചോദിക്കുന്നത്. എനിക്കും ഇഷ്ടമായി. പിന്നീട് അദ്ദഹത്തിന്റെ അച്ഛനേയും അമ്മയേയും വിളിച്ച് സംസാരിക്കുകയായിരുന്നു.
അനിയത്തി പ്രാവിലേക്ക് കുഞ്ചാക്കോ ബോബനെ അല്ലാതെ മറ്റാരേയും പരിഗണിച്ചിട്ടില്ല. എന്നാൽ ഹരികൃഷ്ണൻസിൽ ഡേറ്റ് കിട്ടിയില്ലെങ്കിൽ നടൻ കൃഷ്ണയെ പകരമായി ആലോചിച്ചിരുന്നു. പക്ഷെ ചാക്കോച്ചൻ ആ വേഷം ചെയ്യാമെന്ന് പറഞ്ഞതോടെ ആ ചിത്രത്തിലേക്ക് മറ്റാരേയും ചിന്തിച്ചില്ല -ഫാസിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.