ഫഹദ് വലിയ താഴ്ചയിലേക്ക് വീണു; ആ വലിയ അപകടത്തെ കുറിച്ച് ഫാസിൽ

ഫഹദ് ഫാസിലിന്റെ ഏറ്റവും പുതിയ ചിത്രമാണ് മലയൻകുഞ്ഞ്. ഒരു ഫഹദ് ഫാസിൽ ചിത്രം എന്നതിൽ ഉപരി പതിനെട്ട് വർഷങ്ങങ്ങൾക്ക് ശേഷം സംവിധായകൻ ഫാസിൽ നിർമിക്കുന്ന ചിത്രം കൂടിയാണ്. 20 വർഷങ്ങൾക്ക് ശേഷമാണ് പിതാവിന്റെ ചിത്രത്തിൽ ഫഹദ് പ്രത്യക്ഷപ്പെടുന്നത്.

മലയൻ കുഞ്ഞിന്റെ ചിത്രീകരണവേളയിൽ ഫഹദിന് ഒരു വലിയ അപകടം സംഭവിച്ചിരുന്നു. അന്ന് യഥാർത്ഥത്തിൽ സംഭവിച്ചതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് ഫാസിൽ. മകൻ അത്ഭുതകരമായിട്ടാണ് രക്ഷപ്പെട്ടതെന്നാണ് സംഭവത്തെ കുറിച്ച്  പറഞ്ഞത്.

സിനിമ‍യുടെ ആദ്യത്തെ ഷോട്ടിലായിരുന്നു ഫഹദിന് അപകടം സംഭവിക്കുന്നത്. ഒരു ഭയങ്കരമായ അപകടമായിരുന്നു അത് . ലിഫിറ്റിൽ നിന്ന് വലിയ താഴ്ചയിലേക്ക് വീഴുകയായിരുന്നു. ഒരു മാസം എടുത്തു അതിൽ നിന്ന് മുക്തി നോടാൻ- ഫാസിൽ മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Tags:    
News Summary - Fazil Opens Up About Fahad Fasil's Accident During ‘Malayankunju’ movie shooting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.