'പരിക്കുകളോട് പൊരുതി, പക്ഷേ തളർന്നില്ല'; ആറ് മാസം കൊണ്ട് 15 കിലോ കുറച്ച് രജിഷ വിജയൻ

സിനിമകൾക്കായി താരങ്ങൾ ശരീരഭാരം കുറക്കുന്നതും കൂട്ടുന്നതും ഇപ്പോൾ സ്വാഭാവികമാണ്. വരാനിരിക്കുന്ന ചിത്രത്തിനായി നടി രജിഷ വിജയൻ നടത്തിയ ബോഡി ട്രാൻസ്ഫോർമേഷൻ ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ വൈറലാണ്. ആറ് മാസം കൊണ്ട് 15 കിലോ ഭാരമാണ് താരം കുറച്ചത്. രജിഷയുടെ ട്രെയിനർ അലി ഷിഫാസാണ് താരത്തിന്‍റെ വെയിറ്റ് ലോസ് യാത്ര പങ്കുവെച്ചത്.

'ഖാലിദ് റഹ്മാന്റെ റഫറൻസിൽ 2024-ലാണ് രജിഷ എന്റെയടുത്ത് വരുന്നത്. ആദ്യം രജിഷയെ കാണുമ്പോൾ അവർ ശാരീരികമായ ബുദ്ധിമുട്ടുകള്‍ നേരിടുന്ന സമയമായിരുന്നു. മുൻപ് ഒരു ഷൂട്ടിങ്ങിനിടെ ഉണ്ടായ അപകടങ്ങളിൽ ലി​ഗമെന്റുകൾക്ക് പരിക്കേറ്റിരുന്നു. എന്നാൽ വാരാനിരിക്കുന്ന സിനിമക്കായി രജിഷ കഷ്ടപ്പെടാൻ തയാറായിരുന്നു. ഇത്തവണ ശരിയായ സമീകൃതാഹാരത്തിലൂടെയും കൊഴുപ്പ് കുറക്കുന്നതിലൂടെയും ഞങ്ങൾക്ക് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞു. ഈ സമയത്ത് രജിഷ നിരവധി പരിക്കുകളോട് പൊരുതി, പക്ഷേ ഒരിക്കലും തളർന്നില്ല' -അലി ഷിഫാസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ഭാരം കുറച്ചതിന് ശേഷമുള്ള ചിത്രങ്ങൾ നടി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. അലി ഷിഫാസ് പങ്കുവെച്ച വിഡിയോയിൽ രജിഷ വർക്ഔട്ട് ചെയ്യുന്ന വിഡിയോയും പല തവണയായി കാലിനേറ്റ പരുക്കുകളുടെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. ഷിഫാസിനെ പിന്തുണക്ക് രജീഷ നന്ദി അറിയിച്ചു. ഗീതു മോഹൻദാസ്, അപർണ ബാലമുരളി, എസ്തർ അനിൽ, അരുൺ കുര്യൻ, ആന്ന ബെൻ, മഞ്ജിമ മോഹൻ, ദീപ്തി സതി തുടങ്ങിയ താരങ്ങൾ രജിഷക്ക് അഭിനന്ദനങ്ങൾ അറിയിച്ചിട്ടുണ്ട്.

Tags:    
News Summary - Fat loss -transformation of rajishavijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.