'ഇനിയുമൊരു 100 വർഷം നീണാൾ വാഴുക..'; ഷാരൂഖിന് പിറന്നാൾ ആശംസകളുമായി ഫറ ഖാൻ

ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ ഇന്ന് തന്‍റെ 60-ാം ജന്മദിനം ആഘോഷിക്കുകയാണ്. ഇന്ത്യൻ സിനിമയിലെ നിരവധി പ്രമുഖർ താരത്തിന് പിറന്നാൾ ആശംസകൾ അറിയിക്കുന്നുണ്ട്. ഇപ്പോഴിതാ, ചലച്ചിത്ര നിർമാതാവും നൃത്തസംവിധായികയുമായ ഫറ ഖാൻ ഷാരൂഖിനോടൊപ്പമുള്ള ചില മനോഹരമായ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്.

ഷാരൂഖിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് ഇൻസ്റ്റഗ്രാമിൽ ഫറ ഇരുവരുടെയും ചിത്രങ്ങൾ പോസ്റ്റ് ചെയ്തു. ഹൃദയംഗമമായ ഒരു കുറിപ്പും അവർ പങ്കുവെച്ചിട്ടുണ്ട്. 'ഹാപ്പി ബർത്ത്ഡേ കിങ്. ഇനിയുമൊരു 100 വർഷം നീണാൾ വാഴുക' -എന്ന് ഫറ എഴുതി.

അതേസമയം, ഫൗജി എന്ന ടെലിവിഷൻ ഷോയിലൂടെയാണ് ഷാരൂഖ് ഖാൻ അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. പിന്നീട് നിരവധി ടി.വി ഷോകളിൽ അഭിനയിച്ചു. 1992ൽ രാജ് കൻവാറിന്റെ ദീവാനയിലൂടെയാണ് ഷാരൂഖ് ബിഗ് സ്‌ക്രീനിൽ അരങ്ങേറ്റം കുറിക്കുന്നത്. 1993ൽ അബ്ബാസ്-മുസ്താൻ സംവിധാനം ചെയ്ത ബാസിഗർ, യാഷ് ചോപ്രയുടെ ഡാർ എന്നീ ചിത്രങ്ങളാണ് അദ്ദേഹത്തിന്‍റെ കരിയറിൽ വഴിത്തിരിവായത്.

1995ൽ പുറത്തിറങ്ങിയ ആദിത്യ ചോപ്ര ചിത്രം ദിൽവാലെ ദുൽഹനിയ ലേ ജായേംഗേയുടെ ചരിത്ര വിജയത്തോടെ ഷാരൂഖ് സൂപ്പർസ്റ്റാറായി ഉയർന്നു. തുടർന്ന് കരൺ ജോഹറിന്റെ കുച്ച് കുച്ച് ഹോത്താ ഹേ, കഭി ഖുഷി കഭി ഗം, യാഷ് ചോപ്രയുടെ ദിൽ തോ പാഗൽ ഹേ, വീർ സാറ, നിഖിൽ അദ്വാനിയുടെ കൽ ഹോ ന ഹോ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകൾ പുറത്തിറങ്ങി.

തന്‍റെ ജനപ്രിയ സിനിമകളിലൂടെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകരെ അദ്ദേഹം നേടിയെടുത്തു. ഇന്ന് ഇന്ത്യയിലെ ഏറ്റവും ആരാധിക്കപ്പെടുന്ന സൂപ്പർസ്റ്റാറുകളിൽ ഒരാളായി ഷാരൂഖ് ഖാൻ മാറിയിട്ടുണ്ട്. ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റ് പ്രകാരം, ഷാറൂഖ് ഖാനാണ് ഏറ്റവും സമ്പന്നനായ നടൻ. 12,490 കോടി ആസ്തിയുമായി ഷാരൂഖ് ബില്യണയർ ക്ലബിൽ ഇടംനേടിയത്. ടെയ്‌ലർ സ്വിഫ്റ്റ് (1.3 ബില്യൺ ഡോളർ), ജെറി സീൻഫെൽഡ് (1.2 ബില്യൺ ഡോളർ), ആർനോൾഡ് ഷ്വാസ്‌നെഗർ (1.2 ബില്യൺ ഡോളർ) എന്നിവരെ മറികടന്നാണ് അദ്ദേഹം ലോകത്തിലെ ഏറ്റവും സമ്പന്നനായ നടനായി മാറിയത്. 

Tags:    
News Summary - Farah Khan wishes Shah Rukh Khan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.