ഹൈദരാബാദ്: ബോളിവുഡിലെ പ്രശസ്ത ചലച്ചിത്ര നിർമാതാവും നൃത്തസംവിധായികയുമാണന് ഫറ ഖാൻ. ഫറ ഇപ്പോൾ യൂട്യൂബിലും സജീവമാണ്. ദീർഘകാലമായി തന്‍റെ ഒപ്പമുള്ള പാചകക്കാരനായ ദിലീപുമായി പാചകം ചെയ്യുന്നതിന്‍റെയും അതിഥികളോടൊപ്പമുള്ള അഭിമുഖങ്ങളുടെയും രസകരമായ നിമിഷങ്ങൾ യൂട്യൂബ് ചാനലിൽ അവർ പങ്കിടാറുണ്ട്.
ദിലീപ് ഇപ്പോൾ ഒരു പാചകക്കാരൻ മാത്രമല്ല. ഫറയുടെ വ്ലോഗുകൾ അദ്ദേഹത്തിന് യൂട്യൂബിൽ നിരവധി ആരാധകരെ നേടിക്കൊടുത്തിട്ടുണ്ട്. നിഷ്കളങ്കത, നർമം നിറഞ്ഞ മറുപടികൾ എന്നിവയാൽ ദിലീപ് പലപ്പോഴും പ്രേക്ഷകരെ ആകർഷിക്കുന്നു. ദിലീപ് തമാശയായി ശമ്പള വർധനവ് ആവശ്യപ്പെടുന്നതും അതിന് ഫറ നൽകുന്ന മറുപടിയും ഉൾക്കൊള്ളുന്ന രസകരമായ സംഭാഷണവും ഒരിക്കൽ യൂട്യൂബിൽ പങ്കുവെച്ചിരുന്നു.
അഷ്‌നീർ ഗ്രോവറിന്റെ വീട്ടിലെ തന്റെ പുതിയ വ്‌ളോഗിൽ, ദിലീപിന്റെ വരുമാനത്തെക്കുറിച്ച് ഫറ വെളിപ്പെടുത്തി. ഒരിക്കൽ ദിലീപ് ഡൽഹിയിൽ വെറും 300 രൂപക്ക് ജോലി ചെയ്തിരുന്നുവെന്ന് അഷ്‌നീറിന്റെ അമ്മ ഓർമിച്ചു. തന്നോടൊപ്പം ചേർന്നപ്പോൾ അദ്ദേഹത്തിന്റെ ആദ്യ ശമ്പളം 20,000 രൂപയായിരുന്നുവെന്ന് ഫറ പറഞ്ഞു. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ശമ്പളത്തെക്കുറിച്ച് ചോദിക്കരുതെന്നും ഫറ പറഞ്ഞു. ദിലീപ് ഇന്ന് മനോഹരമായ ഒരു തുക സമ്പാദിക്കുന്നുവെന്ന് അവർ സൂചന നൽകി.
തന്റെ വ്ലോഗുകളിൽ ദിലീപ് നൽകുന്ന സംഭാവനകളെ ഫറ പലപ്പോഴും പ്രശംസിച്ചിട്ടുണ്ട്. ഒരു വ്ലോഗിൽ, അദ്ദേഹം എല്ലാവരേക്കാളും കൂടുതൽ സമ്പാദിക്കുന്നുണ്ടെന്ന് അവർ വെളിപ്പെടുത്തി. കൂടാതെ അദ്ദേഹത്തിന്റെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് താൻ പിന്തുണ നൽകുന്നുണ്ടെന്നും അവർ പങ്കുവെച്ചു. 2024ലാണ് ഫറയും ദിലീപും വ്ലോഗുകൾ ആരംഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.