ആരാധകർ തങ്ങളുടെ പ്രിയപ്പെട്ട സിനിമാ താരങ്ങൾക്ക് വേണ്ടി ക്ഷേത്രങ്ങൾ പണിയുന്നതും ആരാധിക്കുന്നതും ഇപ്പോൾ സർവ്വസാധാരണമാണ്. ഖുഷ്ബു, നിധി അഗർവാൾ, ഹൻസിക എന്നിവർക്ക് ശേഷം തെന്നിന്ത്യൻ നായിക സാമന്തയോടുള്ള ആരാധനയിൽ ക്ഷേത്രം പണിത് ആരാധകൻ.
ആന്ധ്രാപ്രദേശിലെ ബപഡ്ലയിലാണ് ആരാധകനായ തെന്നാലി സന്ദീപ് ക്ഷേത്രം നിർമിച്ചത്. നടിയുടെ അർദ്ധകായ പ്രതിമയും പ്രതിഷ്ഠിച്ചിട്ടുണ്ട്. സാമന്തയുടെ അഭിനയ സിദ്ധിയിലും ജീവകാരുണ്യ പ്രവർത്തനത്തിലും ആകൃഷ്ടനായാണ് ക്ഷേത്രം പണിതതെന്ന് സന്ദീപ് വ്യക്തമാക്കി.നടിയുടെ പ്രതിമ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
'ഞാൻ സാമന്തയുടെ കരിയറിന്റെ തുടക്കം മുതൽ നടിയുടെ ആരാധകനാണ്. പ്രത്യുഷ ഫൗണ്ടേഷനിലൂടെ നിരവധി കുടുംബങ്ങളെയും കുട്ടികളെയും അവർ സഹായിച്ചിട്ടുണ്ട്,' സന്ദീപ് പറഞ്ഞു. സാമന്തക്കായി ക്ഷേത്രം പണിയുക എന്ന ആശയം കേട്ടപ്പോൾ ആളുകൾ ആദ്യമൊന്നും അത് വിശ്വസിച്ചിരുന്നില്ല. പലരും തനിക്ക് ഭ്രാന്താണെന്ന് പോലും പറഞ്ഞു. എന്നാൽ ആ കമന്റുകൾ തന്നെ ബാധിച്ചതേയില്ല എന്ന് സന്ദീപ് പറഞ്ഞു. കുടുംബം തനിക്കൊപ്പമാണെന്നും അവർ ഒരിക്കൽ പോലും ഈ ഉദ്യമത്തിൽ നിന്ന് തന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്നും സന്ദീപ് പറഞ്ഞു. സാമന്തയുടെ ആരോഗ്യത്തിനായി തിരുപ്പതി, ചെന്നൈ, നാഗപട്ടണം എന്നിവിടങ്ങളിലേക്ക് തീർത്ഥാടനവും ഈ ആരാധകൻ നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.