ബോളിവുഡ് താരങ്ങളുടെ കേന്ദ്രമായ ബാന്ദ്രയിലാണ് നടൻ സെയ്ഫ് അലി ഖാനും കുടുംബവും താമസിക്കുന്നത്. കോടികൾ വിലമതിക്കുന്ന വീട്ടിലാണ് സെയ്ഫും ഭാര്യയും നടിയുമായ കരീന കപൂറും മക്കളും താമസിക്കുന്നത്. കഴിഞ്ഞ ദിവസം സെയ്ഫ് അലി ഖാന്റെ വീട്ടില്‍ മോഷണശ്രമം നടന്നിരുന്നു. അക്രമിയിൽ നിന്ന് പരിക്കേറ്റ സെയ്ഫ് അലിഖാൻ നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
ഏകദേശം 1200 കോടിയാണ് സെയ്ഫ് അലിഖാന്റെ ആകെ ആസ്തിയെന്നാണ് റിപ്പോർട്ടുകൾ.ഒരു സിനിമക്കായി 10 മുതൽ 15 കോടി രൂപവരെയാണ് വാങ്ങുന്നത്. ബ്രാൻഡിൽ നിന്ന് ഒന്ന് മുതൽ അഞ്ച് കോടിവരെ വാങ്ങുന്നുണ്ട്.പട്ടൗഡി കുടുംബത്തിന്റെ പാരമ്പര്യ സ്വത്തുക്കളില്‍ പലതിന്റേയും ഉടമസ്ഥാവകാശവും സെയ്ഫിനാണ്.ഹരിയാനയില്‍ 10 ഏക്കറില്‍ പരന്നുകിടക്കുന്ന ഈ കൊട്ടാരത്തില്‍ ഏഴ് കിടപ്പുമുറികള്‍, ലോഞ്ചുകള്‍, ബില്യാര്‍ഡ്‌സ് മുറികള്‍, ഡൈനിംഗ്, ഡ്രോയിംഗ് സ്‌പേസുകള്‍ എന്നിവയുണ്ട്. ഏകദേശം 800 കോടി രൂപയാണ് ഇതിന്റെ മൂല്യം.
നേരത്തെ കരീനയും സെയ്ഫും ബാന്ദ്രയിലെ ഫോര്‍ച്യൂണ്‍ ഹൈറ്റ്സിലായിരുന്നു താമസിച്ചിരുന്നത്. പിന്നീട് സത്ഗുരു ശരണിലെ അപ്പാര്‍ട്ട്‌മെന്റിലേക്ക് മാറി.ദര്‍ശിനി ഷാ രൂപകല്‍പ്പന ചെയ്ത ഈ വീടിന്റെ വില 55 കോടി രൂപയാണെന്നാണ് പ്രചരിക്കുന്ന വിവരം. ഇതുകൂടാതെ താരദമ്പതികൾക്ക് സ്വിറ്റ്സര്‍ലന്‍ഡിലെ ജിസ്റ്റാഡില്‍ 33 കോടി രൂപ വിലമതിക്കുന്ന ഒരു ആഡംബര വസതിയുണ്ട്.മെഴ്സിഡസ് ബെന്‍സ് എസ്-ക്ലാസ് എസ് 350ഡി, ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ 110, ഓഡി ക്യൂ7, ജീപ്പ് റാംഗ്ലര്‍ എന്നിവ ഉള്‍പ്പെടുന്ന പ്രീമിയം കാറുകളും സെയ്ഫിന്റെ ഗാരേജിലുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.