പിതാവിന്റെ 'നൻപകൽ നേരത്ത് മയക്കം' ചിത്രത്തെ കുറിച്ച് ദുൽഖർ; പ്രേക്ഷകരോട് അഭ്യർഥന

സിനിമാ പ്രേക്ഷകരും ആരാധകരും ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് മമ്മൂട്ടി- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമാണ് നൻപകൽ നേരത്ത് മയക്കം. ഐ.എഫ്.എഫ്. കെയിൽ പ്രദർശനത്തിനെത്തിയ ചിത്രം ജനുവരി 19നാണ് തിയറ്ററുകളിൽ എത്തിയത്. മികച്ച പ്രതികരണമാണ്  ലഭിക്കുന്നത്. മെഗാസ്റ്റാറിന്റെ പ്രകടനത്തിനോടൊപ്പം തന്നെ മറ്റു താരങ്ങളുടെ അഭിനയത്തെ കുറിച്ചും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

നൻപകൽ നേരത്ത് മയക്കം കുടുംബത്തോടൊപ്പം തിയറ്ററിൽ തന്നെ പോയി കാണണമെന്ന്  പ്രേക്ഷകരോട്  അഭ്യർഥിക്കുകയാണ് ദുൽഖർ സൽമാൻ. സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് സോഷ്യൽ മിഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞത്. 'മനോഹരവും മാന്ത്രികവുമായ കഥപറച്ചിലും ഹൃദയസ്പർശിയായ പ്രകടനങ്ങളുമായി നൻപകൽ നേരത്ത് മയക്കം തിയേറ്ററുകളിൽ. ഏറ്റവും മനോഹരമായ അവലോകനങ്ങൾ കേൾക്കുന്നു! നിങ്ങളുടെ കുടുംബത്തോടൊപ്പം സിനിമ കാണുക, നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക'- ദുൽഖർ സൽമാൻ കുറിച്ചു.

മെഗാസ്റ്റാറിന്റെ നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമിച്ചത്. സംവിധായകൻ ലിജോയുടെ കഥക്ക് എസ് ഹരീഷ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം തേനി ഈശ്വർ, എഡിറ്റിംഗ് ദീപു ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ടിനു പാപ്പച്ചൻ, കലാസംവിധാനം ഗോകുൽ ദാസ്, മേക്കപ്പ് റോണക്സ് സേവ്യർ, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, സൗണ്ട് മിക്സ് ഫസൽ എ ബക്കർ

Tags:    
News Summary - Dulquer Salman Pens About Father Nanpakal Nerathu Mayakkam Movie review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.