സ്റ്റൈലിഷ് ലുക്കിൽ മമ്മൂട്ടിയുടെ മകൾ സുറുമി; മമ്മൂക്കയേയും ദുൽഖറിനേയും കടത്തിവെട്ടുമെന്ന് ആരാധകർ

 സഹോദരി സുറുമിക്ക് പിറന്നാൾ ആശംസകളുമായി നടൻ ദുൽഖർ സൽമാൻ. ഒന്നിച്ചുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ്  ആശംസ നേർന്നത്. ദുൽഖറിന്റെ വാക്കുകൾക്കൊപ്പം തന്നെ ഇരുവരുടേയും ഫോട്ടോയും ആരാധകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്.

'എന്റെ പ്രിയപ്പെട്ട ഇത്തക്ക് പിറന്നാൾ ആശംസകൾ. ജീവിതത്തിൽ ലളിതമായിരിക്കുക എന്നതാണ് ഏറ്റവും മികച്ച കാര്യം. നമ്മൾ ഒന്നിച്ച് ചെലവഴിച്ച സമയത്തെക്കാൾ ലളിതമായത് ഒന്നും തന്നെയില്ല. രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ ജോലി ചെയ്യേണ്ടി വരുന്നത് വളരെ ബുദ്ധിമുട്ടേറിയതാണെന്ന് എനിക്ക് അറിയാം. ഈ വർഷമെങ്കിലും ഒന്നിച്ച് കൂടുതൽ സമയം ചെലവഴിക്കാനും യാത്ര പോകാനുമൊക്കെ സാധിക്കട്ടെയെന്ന് ആഗ്രഹിക്കുന്നു. അതിനെക്കാൾ വലിയ സന്തോഷം എന്റെ ജീവിതത്തിൽ ഇല്ല. നല്ലൊരു ദിവസം ആശംസിക്കുന്നു'- ദുൽഖർ കുറിച്ചു.

ദുൽഖറിന്റേയും സഹോദരിയുടേയും ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. ഫിറ്റ്നസിൽ പിതാവ്  മമ്മൂട്ടിയേയും സഹോദരൻ ദുൽഖറിനേയും  സുറുമി കടത്തിവെട്ടുമെന്നാണ് ആരാധകർ പറയുന്നത്.

Tags:    
News Summary - Dulquer Salmaan’s Birthday Note for His ‘Itha’ Surumi, sibilings stylish Pic Went Viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.