ഇന്ത്യൻ സിനിമാ ലോകത്ത് ഏറെ ചർച്ചയായ ചിത്രമാണ് മോഹൻലാലിന്റെ ദൃശ്യം. മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി 2013 ൽ ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം സൂപ്പർ ഹിറ്റായിരുന്നു. മലയാളത്തിൽ ഏറെ ചർച്ചയായ ചിത്രം പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, സിംഹള, ചൈനീസ് ഭാഷകളിലും റീമേക്ക് ചെയ്തു. മോഹൻലാലിന്റെ ദൃശ്യത്തെ പോലെ മറ്റുള്ള ഭാഷകളിലും മികച്ച വിജയം നേടാൻ ചിത്രത്തിനായി.
ആദ്യ ഭാഗത്തെ പോലെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനും വൻ സ്വീകാര്യത ലഭിച്ചിരുന്നു. ആമസോൺ പ്രൈമിലായിരുന്നു മലയാളം ദൃശ്യം 2 റിലീസ് ചെയ്തത്. പിന്നീട് ഹിന്ദിയിൽ പ്രദർശനത്തിനെത്തിയ ചിത്രം ബോക്സോഫീസിൽ മികച്ച കളക്ഷൻ നേടി. പോയവർഷം(2022 നവംബർ) പുറത്ത് ഇറങ്ങിയ അജയ് ദേവ്ഗണിന്റെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമാണ് ദൃശ്യം 2. 345 കോടിയായിരുന്നു ബോക്സോഫീസിൽ നിന്ന് സ്വന്തമാക്കിയത്.
ഇന്ത്യൻ സിനിമാ ലോകത്ത് ഏറെ ചർച്ചയായ ദൃശ്യം ഇപ്പോഴിതാ കൊറിയൻ ഭാഷയിലേക്ക് റീമേക്കിന് ഒരുങ്ങുകയാണ്. പാരസൈറ്റ് ചിത്രത്തിലെ നായകനായ സോങ് കാങ് ഹോയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നാണ് വിവരം.കാന്‍ ഫിലിം ഫെസ്റ്റിവലില്‍ വെച്ചായിരുന്നു ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടന്നത്. ദൃശ്യം, ദൃശ്യം 2 എന്നീ രണ്ട് ചിത്രങ്ങളും റീമേക്ക് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം അജയ് ദേവ്ഗൺ ചിത്രത്തിന്റെ റീമേക്ക് എന്ന രീതിയിലാണ് സിനിമ പ്രഖ്യാപിച്ചത്.ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ ചിത്രം കൊറിയന്‍ ഭാഷയിലേക്ക് റീമേക്ക് ചെയ്യുന്നത് എന്നത് ശ്രദ്ധേയമാണ്.
ദൃശ്യം ഫ്രാഞ്ചൈസിയുടെ ഹിന്ദി റീമേക്ക് നിര്‍മ്മാതാക്കളായ പനോരമ സ്റ്റുഡിയോസും തെക്കന്‍ കൊറിയയില്‍ നിന്നുള്ള ആന്തോളജി സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.