കാൻസർ രോഗത്തിൽ നിന്ന് മുക്തി നേടുന്നതിനിടെ ഷോയിബ് ഇബ്രാഹിമിനൊപ്പം ആശുപത്രിയിൽ ഈദ് ആഘോഷിച്ച് ദീപിക കക്കർ. രണ്ടാം ഘട്ട കരൾ കാൻസറിനുള്ള പ്രധാന ശസ്ത്രക്രിയയിൽ നിന്ന് സുഖം പ്രാപിച്ചുകൊണ്ടിരിക്കെ, ടിവി നടി ദീപിക കക്കർ ഭർത്താവ് ഷോയിബ് ഇബ്രാഹിമിനൊപ്പം ഈദ് ആഘോഷിച്ചു. പിതാവ് അയച്ച ഈദ് കവറുകൾ പിടിച്ചുകൊണ്ടുള്ള ഫോട്ടോ ഷോയിബ് തന്‍റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കിട്ടു. ആശംസകളുമായി ആരാധകരും കൂടെയുണ്ട്.
അടുത്തിടെ 14 മണിക്കൂർ നീണ്ട ശസ്ത്രക്രിയക്ക് വിധേയയായ താരം ഇപ്പോൾ ഐ.സിയുവിൽ നിന്ന് മാറിയത് ആരാധകർക്കും ആശ്വാസമാണ്. മൂന്ന് ദിവസം ഐ.സിയുവിൽ കഴിഞ്ഞതിന് ശേഷം, ഈദിന്‍റെ തലേന്നാണ് ദീപികയെ മുറിയിലേക്ക് മാറ്റിയത്. അവൾ ഐ.സിയുവിൽ നിന്ന് മാറിയതിൽ ഞാൻ നന്ദിയുള്ളവനാണ്. ശസ്ത്രക്രിയ മേജർ ആയിരുന്നതിനാൽ കുറച്ച് ദിവസത്തേക്ക് ഇവിടെ ഉണ്ടാകും ഷോയിബ് പറഞ്ഞു.
കാൻസർ സ്ഥിരീകരിച്ചത് മുതൽ ദീപികയുടെ എല്ലാ വിവരങ്ങളും ഷോയിബ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു. കഴിഞ്ഞയാഴ്ച, ഷോയിബും ദീപികയും യൂട്യൂബ് ചാനലിലൂടെ രോഗത്തെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു. മേയ് 16നാണ് ദീപികയുടെ ഇടത് കരളിൽ ട്യൂമർ കണ്ടെത്തിയത്. ട്യൂമർ കാൻസറാണോ എന്ന് അറിയാനുള്ള പരിശോധനകൾക്ക് ശേഷമാണ് നടി അസുഖ വിവരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.
'കണ്ടിട്ടുള്ളതും അനുഭവിച്ചതുമായ ഏറ്റവും പ്രയാസകരമായ സമയങ്ങളിൽ ഒന്നായിരുന്നു അത്! എന്റെ മുഴുവൻ കുടുംബവും എന്റെ കൂടെയുണ്ടെങ്കിൽ.... നിങ്ങളുടെ എല്ലാവരുടെയും സ്നേഹവും പ്രാർഥനകളും കൊണ്ട് ഞാൻ ഇതും മറികടക്കും' -എന്നാണ് ദീപിക എഴുതിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.