സ്​റ്റാർവാർസി​ലെ 'ഡാർത്ത്​ വാഡർ' ഡേവിഡ്​ പ്രൗസ്​ അന്തരിച്ചു

സ്റ്റാര്‍ വാര്‍സ് ഒറിജിനലിലെ വില്ലൻ കഥാപാത്രമായ ഡാര്‍ത്ത് വാര്‍ഡറായി തിളങ്ങിയ പ്രശസ്ത ഹോളിവുഡ് നടന്‍ ഡേവിഡ് പ്രൌസ് അന്തരിച്ചു. 85 വയസായിരുന്നു. 

വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന താരത്തിൻെറ മരണവിവരം സ്വന്തം ഏജൻറാണ്​ പുറത്തുവിട്ടത്​.

വെയ്​റ്റ്​ലിഫ്​റ്റിങ്​ താരവും ബോഡിബിൽഡറുമായിരുന്ന ബ്രൗസ്​ ഡാർത്ത്​ വാർഡറെന്ന ഒറ്റ വേഷത്തിലൂടെയാണ്​ പ്രശസ്​തനായി മാറിയത്​. ഡാർത്ത്​ വാർഡറായി അഭിനയിച്ചെങ്കിലും പ്രശസ്​ത നടൻ ജെയിംസ്​ ജോൺസാണ്​ കഥാപാത്രത്തിനായി ശബ്​ദം നൽകിയത്​. 1967ല്‍ ജെയിംസ് ബോണ്ട് സ്പൂഫ് കാസിനോ റോയലിലൂടെയാണ് ഡേവിഡ് അഭിനയ രംഗത്തെത്തുന്നത്.

അതിമാനുഷ, വില്ലൻ കഥാപാത്രങ്ങളായാണ്​ അദ്ദേഹം ആദ്യകാലത്ത്​ അവതരിപ്പിച്ചത്​. പിന്നാലെ സ്​റ്റാർ വാർസ്​ ഡയറക്​ടർ ജോർജ്​ ലൂകാസ്​​ ഓഡിഷന്​ ക്ഷണിച്ചു. ചിത്രത്തിലൂടെ ആധുനിക സിനിമ ചരിത്രത്തിലെ ഏറ്റവും മികച്ച വില്ലൻ കഥാപാത്രത്തിന്​ പിറവിയെടുക്കുകയും ചെയ്യുകയായിരുന്നു.

1935ൽ യു.കെയിൽ ജനിച്ച അദ്ദേഹം ആദ്യകാലങ്ങളിൽ മിസ്​റ്റർ യൂനിവേഴ്​സ്​ മത്സരങ്ങളിൽ പ​ങ്കെടുത്തിരുന്നു. അക്കാലത്താണ്​ ഹോളിവുഡ്​ താരങ്ങളായ അർനോൾഡ്​ ഷ്വാസ്​നഗറും ലൗ ഫെറിഗേ്​നോയുമായി പരിചയത്തിലായത്​.

ബ്രിട്ടീഷ്​ ഹെവിവെയ്​റ്റ്​ വെയ്​റ്റ്​ലിഫ്​റ്റിങ്​ ചാമ്പ്യൻഷിപ്പിൽ മൂന്ന്​ തവണ ജേതാവായ അദ്ദേഹം 1962ൽ ​പെർത്തിൽ നടന്ന കോമൺവെൽത്ത്​ ഗെയിംസിൽ ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ചിരുന്നു.

Tags:    
News Summary - Dave Prowse: Darth Vader actor dies aged 85

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.