'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിലൂടെ ശ്രദ്ദേയയായ നടി ചിത്ര നായർ വിവാഹിതയായി. ചിത്ര തന്നെയാണ് വിവാഹ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. ക്ഷേത്രത്തിൽവെച്ച് ലളിതമായ ചടങ്ങായിട്ടായിരുന്നു വിവാഹം
കഴിഞ്ഞ ദിവസമാണ് വിവാഹിതയാവുന്നതിന്റെ ദൃശ്യങ്ങൾ ചിത്ര ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. വരന്റെ പേരോ വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ല. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. നിരവധിപ്പേരാണ് ഇൻസ്റ്റഗ്രാമിൽ ചിത്രക്ക് ആശംസനേർന്നത്.
'ന്നാ താൻ കേസ് കൊട്' എന്ന് ചിത്രത്തിലെ സുമലത ടീച്ചർ എന്ന കഥാപാത്രം വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ, പൊറാട്ട് നാടകം, വയസെത്രയായി, ആറാട്ട്, ജനഗണമന തുടങ്ങിയ ചിത്രങ്ങളിലും ചിത്ര അഭിനയിച്ചിട്ടുണ്ട്.
കാസർകോട് നീലേശ്വരം സ്വദേശിനിയാണ് ചിത്ര. പ്രൈവറ്റ് സ്കൂളിൽ അധ്യാപികയായിരുന്നു. കോവിഡ് സമയത്താണ് ടീച്ചർ ജോലി നിർത്തി സിനിമയിൽ കൂടുതൽ താല്പര്യം വെച്ച് തുടങ്ങിയതെന്ന് ചിത്ര നേരത്തെ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.