സൂപ്പർ ഹിറ്റ് ചിത്രങ്ങൾ റീമേക്ക് ചെയ്യുന്നതിന്റെ കാരണം ഇതാണ്! വിമർശനങ്ങൾക്ക് മറുപടിയുമായി ചിരഞ്ജീവി

ഴിഞ്ഞ കുറച്ചു നാളുകളായി റീമേക്ക് ചിത്രങ്ങളുടെ പേരിൽ നടൻ ചിരഞ്ജീവിക്കെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. മറ്റുള്ള ഭാഷകളിൽ നിന്നുള്ള ചിത്രങ്ങൾ റീമേക്ക് ചെയ്യുന്നത് കുറക്കണമെന്നാണ് ആരാധകർ പറഞ്ഞത്. ഇപ്പോഴിതാ റീമേക്ക് ചിത്രങ്ങൾ ചെയ്യുന്നതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ.'ഭോലാ ശങ്കറി'ന്റെ പ്രീ-റിലീസ് ഇവന്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഭോലാ ശങ്കർ എന്നെ പോലെ നിങ്ങൾക്കും ഇഷ്ടമാകുമെന്നാണ് എന്റെ പ്രതീക്ഷ. പലരും റീമേക്ക് ചിത്രങ്ങൾ ചെയ്യുന്നതിനെ കുറിച്ച് ചോദിക്കാറുണ്ട്. ശക്തമായ കഥയും ഉള്ളടക്കവുമുളളതുകൊണ്ടാണ് പല ചിത്രങ്ങളും തെലുങ്ക് ജനതയുടെ മുന്നിൽ എത്തിക്കാൻ ശ്രമിക്കുന്നത്. അതിൽ എന്താണ് തെറ്റ്‍?. ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ സജീവമായതോടെ വ്യത്യസ്തഭാഷ ചിത്രങ്ങൾ പ്രേക്ഷകരിലേക്ക് എത്തുന്നുണ്ട്, പിന്നെ എന്തിനാണ് ചിത്രങ്ങൾ റീമേക്ക് ചെയ്യുന്നതെന്നാണ് ആളുകൾ ചോദിക്കുന്നത്. എന്നാൽ വേതാളം ഒ.ടി.ടിയിൽ ലഭ്യമല്ല. അതാണ് ഈ ചിത്രം ചെയ്യാനുള്ള ആത്മവിശ്വാസം- ചിരഞ്ജീവി പറഞ്ഞു

മെഹർ രമേഷാണ് 'ഭോലാ ശങ്കർ' സംവിധാനം ചെയ്യുന്നത്. 2015-ൽ പുറത്തിറങ്ങിയ 'വേതാളം' എന്ന തമിഴ് ചിത്രത്തിന്റെ തെലുങ്ക് റീമേക്കാണിത്. ചിരഞ്ജീവിക്കൊപ്പം തമന്ന ഭാട്ടിയ, കീർത്തി സുരേഷ്, എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Tags:    
News Summary - Chiranjeevi reacts to viral claim of doing back-to-back remakes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.