സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ ശ്രീനാഥ് ഭാസിക്കെതിരെ കേസ്; പൊലീസ് ചോദ്യം ചെയ്യും

കൊച്ചി: നടൻ ശ്രീനാഥ് ഭാസിക്കെതിരെ പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് കേസ്. സംഭവത്തിൽ ശ്രീനാഥിനെ പൊലീസ് ചോദ്യം ചെയ്യും.

ഓൺലൈൻ ചാനലിൽ അഭിമുഖത്തിനിടെ അധിക്ഷേപിച്ചെന്ന് കാണിച്ച് അവതാരക കൊച്ചി മരട് പൊലീസിൽ പരാതി നൽകുകയായിരുന്നു. വനിതാ കമ്മീഷനിലും അവതാരക പരാതി നൽകിയിട്ടുണ്ട്.

ചട്ടമ്പി എന്ന ചിത്രത്തിന്‍റെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് അധിക്ഷേപം ഉണ്ടായതെന്ന് പരാതിയിൽ പറയുന്നു.

Tags:    
News Summary - case against sreenath bhasi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.