മകളുടെ വിവാഹ നിശ്ചയ പാർട്ടിയിൽ ആടിപ്പാടി ബോളിവുഡ് സൂപ്പർതാരം; വൈറൽ വിഡിയോ

ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻെറ മകൾ ഐറ ഖാൻെറ വിവാഹ നിശ്ചയമായിരുന്നു കഴിഞ്ഞ ദിവസം. മുംബൈ സ്വദേശിയായ നൂപുർ ശിഖാരയാണ് വരൻ. ആഘോഷത്തിനിടെ നൃത്തം ചെയ്യുന്ന ആമിർ ഖാൻെറ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.

ആമിർ ഖാൻെറയും മുൻഭാര്യ റീനയുടെയും മകളാണ് ഐറ ഖാൻ. രണ്ടു വർഷത്തെ പ്രണയത്തിനു ശേഷമാണ് ഐറയും നൂപുറും വിവാഹം ചെയ്യാൻ തീരുമാനിച്ചത്. 1988 ൽ പുറത്തിറങ്ങിയ 'ഖയാമത് സെ ഖയമത് തക്' എന്ന സ്വന്തം ചിത്രത്തിലെ 'പാപ്പാ കെഹ്തെ ഹേ' എന്ന ഗാനത്തിലാണ് ആമിർ ചുവടുവച്ചത്. അച്ഛൻെറ ഡാൻസു കണ്ട് സന്തോഷത്തിൽ കൈയടിക്കുന്ന ഐറയെ വീഡിയോയിൽ കാണാം. ബന്ധുവായ മൻസൂർ ഖാനേയും നൃത്തം ചെയ്യാൻ ഒപ്പം കൂട്ടുന്നുണ്ട് ആമിർ.

നരച്ച മുടിയും പഠാൻ സ്യൂട്ടും അണിഞ്ഞാണ് ആമിർ പാർട്ടിയിൽ പ​ങ്കെടുത്തത്. അഭിനേതാക്കളായ ഇമ്രാൻ ഖാൻ, ഫാത്തിമ സന്ന ഷേയ്ക്ക് എന്നിവരും ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു.

സിനിമയിൽ നിന്നു ഇടവേളയെടുക്കാൻ ഒരുങ്ങുകയാണെന്ന് കുറച്ചു ദിവസങ്ങൾക്കു മുൻപ് ആമിർ പറഞ്ഞിരുന്നു. 'സിനിമയിൽ നിൽക്കുമ്പോൾ ഞാൻ പൂർണമായും അതിൽ തന്നെയായി പോകുന്നു. ജീവിതത്തിൽ നിന്ന് വേർപ്പെട്ടതു പോലെയാണ് തോന്നുന്നത്. 'ലാൽ സിങ്ങ് ചദ്ദ'യ്ക്കു ശേഷം ഒരുപാട് നല്ല കഥകൾ കേട്ടു. പക്ഷെ ഞാൻ ഒരു ബ്രേക്ക് എടുക്കാൻ ആഗ്രഹിക്കുന്നു. കുട്ടികൾക്കും അമ്മയ്ക്കുമൊപ്പം സമയം ചെലവഴിക്കണം'-ആമിർ പറഞ്ഞു.

Tags:    
News Summary - Bollywood superstar rocked at daughter's engagement party; Viral video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.