നടൻ മമ്മൂട്ടിയുടെ വരാനിരിക്കുന്ന ജന്മദിനത്തിൽ കാൽ ലക്ഷം രക്തദാനവുമായി ആരാധകർ. മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്റർനാഷണൽ ഇന്ത്യ ഉൾപ്പെടെ 17 രാജ്യങ്ങളിലായി നടപ്പാക്കുന്ന രക്തദാനം ആഗസ്റ്റ് അവസാന വാരം ആരംഭിക്കുമെന്ന് ഇന്റർനാഷണൽ സെക്രട്ടറി സഫീദ് മുഹമ്മദ് പറഞ്ഞു.
യു.എ.ഇ, കുവൈത്ത്, സൗദി അറേബ്യ, ഖത്തർ, ബഹ്റൈൻ അമേരിക്ക, ആസ്‌ട്രേലിയ, കാനഡ, ന്യൂസിലൻഡ് യു.കെ, ശ്രീലങ്ക, സിങ്കപ്പൂർ, മലേഷ്യ, ചൈന എന്നിവടങ്ങളിലെ ആരാധക കൂട്ടായ്മ ഈ ഉദ്യമത്തിന് പിന്നിലുണ്ടെന്ന് സഫീദ് പറഞ്ഞു.
കേരളത്തിലും രക്തദാനം വിപുലമായി നടത്തുവാൻ ക്രമീകരണം പൂർത്തിയായതായി മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ കേരള സ്റ്റേറ്റ് കമ്മിറ്റിയും അറിയിച്ചു. എല്ലാ ജില്ലകളിലും വിവിധ കേന്ദ്രങ്ങളിലൂടെ ആയിരക്കണക്കിന് ആരാധകർ അടുത്ത ആഴ്ച്ചകളിൽ രക്തദാനം നിർവഹിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് അരുൺ തിരുവനന്തപുരത്ത് പറഞ്ഞു.
യു.എ.ഇയിൽ എല്ലാ എമിറേറ്റുകളിലും രക്തദാനത്തിനുള്ള ക്രമീകരണം ചെയ്തുവരികയാണെന്ന് യു.എ.ഇയിലെ സംഘടനയുടെ രാക്ഷധികാരി അഹമ്മദ് ഷമീം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.