പ്രമുഖ ഭോജ്പുരി നടി ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

 പ്രമുഖ ഭോജ്പുരി നടി ആകാംക്ഷാ ദുബേയെ (25) വരണാസിയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പുതിയ പ്രൊജക്ടിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് നടി  ഉത്തർപ്രദേശിലെ വരണാസിയിൽ എത്തിയത്. ഷൂട്ടിങ്ങിന് ശേഷം നടി ഹോട്ടലിലേക്ക് പോവുകയായിരുന്നു. മരണ കാരണം വ്യക്തമല്ല. 

സോഷ്യൽ മീഡിയയിൽ സജീവമായ ആകാംക്ഷ മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് തന്റെ പുതിയ നൃത്ത വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. 

പതിനേഴാം വയസ്സിൽ മേരി ജംഗ് മേരാ ഫേസ്ലാ എന്ന ചിത്രത്തിലൂടെയാണ് ആകാംക്ഷ അഭിനയരംഗത്ത് എത്തുന്നത്. ഭോജ്പുരി സിനിമയിൽ സജീവമാണ്.  മുജ്സേ ഷാദി കരോഗി, വീരോൻ കീ വീർ, ഫൈറ്റർ കിംഗ്, കസം പയ്ദാ കർനാ കി തുടങ്ങിയവയാണ് നടിയുടെ പ്രധാന ചിത്രങ്ങൾ. കഴിഞ്ഞ ഫെബ്രുവരിയിൽ സഹതാരം സമർ സിങ്ങുമായുള്ള പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു.

Tags:    
News Summary - Bhojpuri actress Akanksha Dubey dies At Varanasi Hotel Room

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.