ബംഗാളി നടി സുചന്ദ്ര ദാസ് ഗുപ്ത വാഹനാപകടത്തിൽ മരിച്ചു. 29 വയസ്സായിരുന്നു. ഷൂട്ടിങ്ങിനുശേഷം ബൈക്കിൽ മടങ്ങുന്നതിനിടെ കൊൽക്കത്തയിലെ ബാരാനഗറിൽ വെച്ചായിരുന്നു അപകടം. സംഭവസ്ഥലത്ത് വെച്ചുതന്നെ മരണം സംഭവിച്ചു.
എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കാതിരിക്കാനായി ബ്രേക്കിട്ടപ്പോൾ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഈ സമയം വന്ന ട്രക്ക് നടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി.
'ഗൗരി എലോ' അടക്കം നിരവധി സീരിയലുകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുണ്ട് സുചന്ദ്ര ദാസ്. നിരവധി ബംഗാളി ടെലിവിഷൻ ഷോകളുടെയും ഭാഗമായിരുന്നു.
ദേബ്ജ്യോതി സെൻഗുപ്തയാണ് ഭർത്താവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.